തൃ​ശൂ​ര്‍: വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ക്കു​ക​യാ​യി​രു​ന്ന മൂ​ന്ന​ര​വ​യ​സു​കാ​ര​ന് തെ​രു​വു​നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്ക്. പാ​വ​റ​ട്ടി പെ​രി​ങ്ങാ​ട് അ​യ്യ​പ്പ​ന്‍​കാ​വ് ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ട്ടി​ക്ക് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.

ക​ര​ച്ചി​ല്‍ കേ​ട്ട് ഓ​ടി​യെ​ത്തി​യ വീ​ട്ടു​കാ​രാ​ണ് കു​ട്ടി​യെ ര​ക്ഷി​ച്ച​ത്. ഏ​റെ നാ​ളാ​യി പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. അ​ടി​യ​ന്ത​ര​മാ​യി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.