ന്യൂ­​ഡ​ല്‍​ഹി: ജ­​മ്മു­ കാ­​ഷ്­​മീ​ര്‍ പു­​നഃ­​സം­​ഘ​ട­​നാ ബി​ല്‍ രാ­​ജ്യ­​സ­​ഭ­​യി​ല്‍ അ­​വ­​ത­​രി­​പ്പി​ച്ചു. കേ­​ന്ദ്ര ആ­​ഭ്യ­​ന്ത­​ര മ​ന്ത്രി അ­​മി­​ത്ഷാ­​യാ­​ണ് ബി​ല്‍ അ­​വ­​ത­​രി­​പ്പി­​ച്ച​ത്.

ജ­​മ്മു­​കാ­​ഷ്­​മീ­​രി­​ന്‍റെ പ്ര­​ത്യേ­​ക പ​ദ­​വി റ­​ദ്ദാ­​ക്കി­​യ­ ന­​ട​പ­​ടി തെ­​റ്റാ­​ണെ­​ന്ന് ബി​ല്ലി​ന്‍­​മേ­​ലു­​ള്ള ച​ര്‍­​ച്ച­​യ്­​ക്കി­​ടെ പ്ര­​തി​പ­​ക്ഷം ആ­​വ​ര്‍­​ത്തി­​ച്ചു. സു­​പ്രീം­​കോ​ട­​തി വി­​ധി­​ക്കെ­​തി­​രേ സം­​സാ­​രി­​ക്കു​ന്ന­​ത് അ­​നു­​വ­​ദി­​ക്കാ​ന്‍ ക­​ഴി­​യി­​ല്ലെ­​ന്ന് സ്­​പീ­​ക്ക​ര്‍ ജ­​ഗ്­​ദീ­​പ് ധ​ന്‍­​ക​ര്‍ പ​റ­​ഞ്ഞ­​തോ­​ടെ പ്ര­​തി​പ­​ക്ഷം ബ​ഹ­​ളം വ​ച്ചു. ഇ­​തി­​ന് പി­​ന്നാ­​ലെ ബി­​ജെ­​പി എം­​പി­​മാ​രും സം­​സാ­​രി­​ക്കാ​ന്‍ എ­​ഴു­​ന്നേ­​റ്റ­​തോ­​ടെ സ­​ഭ­​യി​ല്‍ ഭ­​ര­​ണ-​പ്ര­​തി­​പ­​ക്ഷ ബ​ഹ­​ളം തു­​ട­​രു­​ക­​യാ​ണ്.

ക­​ഴി­​ഞ്ഞ ഡി­​സം­​ബ​ര്‍ ആ­​റി­​നാ​ണ് ജ­​മ്മു­ കാ­​ഷ്­​മീ​ര്‍ പു­​നഃ­​സം­​ഘ​ട­​നാ ബി​ല്‍ ലോ­​ക്‌­​സ­​ഭ­ പാ­​സാ­​ക്കി­​യ​ത്. ജ​മ്മു കാഷ്മീരി​ന്‍റെ സംസ്ഥാന പദ​വി എ​ടു​ത്തു​മാ​റ്റി ര​ണ്ട് കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളാ​ക്കി​യ പു​നഃ​സം​ഘ​ട​നാ ച​ട്ട​ത്തി​ല്‍ ഭേ​ദ​ഗ​തി വ­​രു­​ത്തു­​ന്ന­​താ­​ണ് ബി​ല്‍.

ജ­​മ്മു കാ​ഷ്മീ​ര്‍ നി​യ​മ​സ​ഭ​യി­​ലെ ആ​കെ സീ​റ്റു​ക​ളു​ടെ എ​ണ്ണം 83 ല്‍ ​നി​ന്ന് 90 ആ­​ക്കി ഉ­​യ​ര്‍­​ത്തു­​ക­​യാ­​ണ് ബി​ല്ലി­​ന്‍റെ ല­​ക്ഷ്യം. ഏ​ഴ് സീ​റ്റു​ക​ള്‍ പ​ട്ടി​ക­​ജാ​തി​ക്കും ഒ​മ്പ​ത് സീ​റ്റു​ക​ള്‍ പ​ട്ടി​ക​വ​ര്‍​ഗ​ത്തി​നും സം­​വ​ര­​ണം ചെ­​യ്യുക എന്ന ഉദ്ദേശ്യം കൂടിയുള്ള ബില്ലാണ് ഇന്ന് രാജ്യസഭയിൽ അവതരിപ്പിച്ചത്.