ഉയരങ്ങളിൽ നിന്ന് താഴേക്കിറങ്ങി സ്വർണവില; ഇന്നും വിലകുറഞ്ഞു
Monday, December 11, 2023 11:35 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വർണവില താഴേക്ക്. ഇന്ന് പവന് 160 രൂപ കുറഞ്ഞ് 45,560 രൂപയായി. ഗ്രാമിന് 20 രൂപ താഴ്ന്ന് 5,695 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈമാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.
ഈമാസം നാലിന് 47,080 എന്ന റിക്കാർഡ് വിലയിലായിരുന്നു സ്വർണ വ്യാപാരം. പിന്നീട് കുത്തനെ വില കുറയുകയായിരുന്നു. ഒരാഴ്ചയ്ക്കിടെ 1,560 രൂപയാണ് ഇടിഞ്ഞത്. രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടമാണ് സംസ്ഥാനത്തെ വിലയിലും പ്രതിഫലിക്കുന്നത്.
സംസ്ഥാനത്ത് വെള്ളി വിലയിലും ഇന്ന് കുത്തനെ ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്ന് രണ്ട് രൂപ കുറഞ്ഞ് 78 രൂപയിലേക്കെത്തി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്. എട്ടു ഗ്രാമിന് 624 രൂപ,10 ഗ്രാമിന് 780 രൂപ,100 ഗ്രാമിന് 7800 രൂപ, ഒരു കിലോഗ്രാമിന് 78,000 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.