ഹമാസ് മറുപടി വിവാദം; വി.മുരളീധരന് ലോക്സഭയില്‍ പ്രസ്താവന നടത്തും
Monday, December 11, 2023 11:00 AM IST
ന്യൂഡല്‍ഹി: ഹമാസ് മറുപടി വിവാദത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് ലോക്സഭയില്‍ പ്രസ്താവന നടത്തും. ഉച്ചയ്ക്ക് 12നാണ് മന്ത്രിയുടെ പ്രസ്താവന.
ഹമാസ് വിഷയത്തിലെ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുകയാണോ അതോ സാങ്കേതിക പ്രശ്നങ്ങള്‍ വിശദകരിക്കുകയാണൊ മന്ത്രി ചെയ്യുക എന്ന് വ്യക്തമല്ല. ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കുമോയെന്ന കെ.സുധാകരന് എംപിയുടെ ചോദ്യത്തിനു നല്കിയ മറുപടിയുമായി ബന്ധപ്പെട്ടാണ് വിവാദം ഉയര്‍ന്നത്.
തന്റെ പേരില്‍ രേഖാമൂലം നല്കിയ മറുപടി തന്റേതല്ലെന്ന് വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി പരസ്യമായി പ്രതികരിച്ചു. താന്‍ ഒപ്പിടാത്ത മറുപടി എങ്ങനെ തന്റെ പേരില്‍ വന്നുവെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മീനാക്ഷി പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിനും പരാതി നല്‍കിയിരുന്നു.
ഇതോടെ വിദേശകാര്യമന്ത്രാലയത്തിലെ മറ്റൊരു സഹമന്ത്രിയായ വി. മുരളീധരന്റേതായിരുന്നു ഉത്തരമെന്നും സാങ്കേതികപ്പിഴവു മൂല മന്ത്രിയുടെ പേരു മാറിപ്പോയതാണെന്നും വക്താവ് അരിന്ദം ബാഗ്ചി വിശദീകരിച്ചിരുന്നു.
ഭീകരസംഘടനയായി പ്രഖ്യാപിക്കേണ്ടത് ആഭ്യന്തര നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരമാണെന്നായിരുന്നു സുധാകരന് ലഭിച്ച ഉത്തരം. ഹമാസ് അടക്കമുള്ള സംഘടനകളോടു ബിജെപി സ്വീകരിക്കുന്ന കടുത്ത നിലപാട് ഉത്തരത്തില്‍ പ്രതിഫലിക്കാതിരുന്നതോടെ സംഭവം ചര്‍ച്ചയായിരുന്നു.