ക​ണ്ണൂ​ർ: മാ​ക്കൂ​ട്ടം ചു​ര​ത്തി​ൽ വീ​ണ്ടും അ​പ​ക​ടം. നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞ പി​ക്ക​പ്പ് വാ​ൻ ക​ത്തി​ന​ശി​ച്ചു. ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് വ​രി​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് വാ​നാ​ണ് ചു​ര​ത്തി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മാ​ക്കൂ​ട്ടം ചു​ര​ത്തി​ൽ ഒ​രാ​ഴ്ച​യ്ക്കി​ടെ ഉ​ണ്ടാ​വു​ന്ന നാ​ലാ​മ​ത്തെ അ​പ​ക​ട​മാ​ണി​ത്.