കൊച്ചി: ന­​വ­​കേ­​ര­​ള സ­​ദ­​സി­​നെ­​തി​രാ­​യ പ്ര­​തി­​ഷേ­​ധ­​ത്തി​ല്‍ ഷൂ ​ഏ­​റ് ഉ­​ണ്ടാ­​വി­​ല്ലെ­​ന്ന് കെ­​എ­​സ്‌­​യു സം​സ്ഥാ­​ന പ്ര­​സി­​ഡന്‍റ് അ­​ലോ­​ഷ്യ­​സ് സേ­​വ്യ​ര്‍. ഷൂ ​ഏ­​റ് വൈ­​കാ­​രി­​ക​മാ­​യ പ്ര­​തി­​ഷേ­​ധ­​മാ­​ണെ​ന്നും അ­​ദ്ദേ­​ഹം പ്ര­​തി­​ക­​രി​ച്ചു.

ഷൂ ​എ­​റി­​ഞ്ഞു­​ള്ള പ്ര­​തി­​ഷേ­​ധം സം­​ഘ­​ട­​നാ­​ത­​ല­​ത്തി­​ലു­​ള്ള പ്ര­​തി­​ഷേ­​ധ​മ​ല്ല. എ­​ന്നാ​ല്‍ പ്ര­​തി­​ഷേ­​ധി­​ച്ച​വ­​രെ ഒ­​റ്റ­​പ്പെ­​ടു­​ത്തി­​ല്ലെ​ന്നും അ­​ദ്ദേ­​ഹം വ്യ­​ക്ത­​മാ​ക്കി.

ന​വ​കേ​ര​ള സ​ദ​സി​ന്‍റെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും സ​ഞ്ച​രി​ക്കു​ന്ന ബ​സി​നു നേ​രെ ഷൂ ​എ­​റി­​ഞ്ഞ സം­​ഭ­​വ­​ത്തി​ല്‍ നാ­​ല് കെ​എ​സ്‌­​യു പ്ര­​വ​ര്‍­​ത്ത­​ക​ര്‍­​ക്കെ­​തി­​രേ വ­​ധ­​ശ്ര­​മ­​ത്തി​ന് കേ­​സെ­​ടു­​ത്തി­​രു​ന്നു. കെ­​എ­​സ്‌­​യു സം​സ്ഥാ­​ന സെ­​ക്ര​ട്ട­​റി ബേ­​സി​ല്‍ വ​ര്‍­​ഗീ​സ്, ദേ­​വ­​കു­​മാ​ര്‍, ജി­​ബി​ന്‍, ജെ­​യ്­​ഡ​ന്‍ എ­​ന്നി­​വ­​ര്‍­​ക്കെ­​തി­​രെ­​യാ­​ണ് കേ­​സ്.

കു­​റു­​പ്പം​പ­​ടി പോ­​ലീ­​സ് ഇ​വ­​രെ നേ​ര­​ത്തേ ക­​സ്­​റ്റ­​ഡി­​യി­​ലെ­​ടു­​ത്തി­​രു​ന്നു. ഇ​വ­​രെ ഇ­​ന്ന് കോ­​ട­​തി­​യി​ല്‍ ഹാ­​ജ­​രാ­​ക്കും. കോ­​ത­​മം­​ഗ­​ല­​ത്തേ­​യ്­​ക്കു­​ള്ള യാ­​ത്ര­​യ്­​ക്കി​ടെ എ­​റ­​ണാ­​കു­​ളം ഓ­​ട­​ക്കാ­​ലി­​യി­​ലാ­​ണ് ബ­​സി­​ന് നേ­​രെ ഷൂ ​എ­​റി­​ഞ്ഞ­​ത്.

ഇ​തേ​ത്തു​ട​ര്‍​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്കു നേ​രേ പോ​ലീ​സ് ലാ​ത്തി​വീ​ശി. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധ​ക്കാ​രെ മ​ര്‍​ദ്ദി​ക്കു​ക​യും ചെ­​യ്­​തി­​രു​ന്നു.