ബജറ്റ് ചര്‍ച്ചകള്‍ ഓണ്‍ലൈനായും അല്ലാതെയും നടക്കുന്നുണ്ട്; പ്രതിപക്ഷ ആരോപണം തള്ളി ധനമന്ത്രി
Monday, December 11, 2023 9:27 AM IST
ഇടുക്കി: നവകേരള സദസ് നടക്കുന്നതുമൂലം സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ മുടങ്ങുന്നെന്ന പ്രതിപക്ഷ ആരോപണം തള്ളി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ബജറ്റ് ചര്‍ച്ച നടത്തേണ്ട സമയത്ത് കറങ്ങി നടക്കുന്നു എന്ന പ്രതിപക്ഷ നേതാവിന്റെ ആക്ഷേപത്തില്‍ കഴമ്പില്ലെന്ന് മന്ത്രി പറഞ്ഞു.
ബജറ്റ് ചര്‍ച്ചകള്‍ ഓണ്‍ലൈനായും അല്ലാതെയും നടക്കുന്നുണ്ട്. സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥയെന്നത് അടിസ്ഥാനരഹിതമായ വാര്‍ത്തയാണെന്നും മന്ത്രി പ്രതികരിച്ചു.
കേരളത്തിന്റെ പൊതുകാര്യങ്ങളെക്കുറിച്ച് മനസിലാക്കുന്നതിന് സഹായകരമായ ഒരു പരിപാടിയാണ് നവകേരള സദസ്. പരിപാടിക്ക് നേരെയുള്ള പ്രതിഷേധം സംഘര്‍ഷമാക്കി മാറ്റാന്‍ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും മന്ത്രി വിമര്‍ശിച്ചു.
പാർട്ടി നേതൃത്വത്തിന്റെ അറിവോടെ നടത്തുന്ന സംഘര്‍ഷം നിരാശയില്‍ നിന്നുള്ള ഭ്രാന്തന് സമീപനമാണ്. ഇതൊന്നും ശരിയായ നടപടിയല്ലെന്നും മന്ത്രി പറഞ്ഞു.