നവകേരള സദസ് നടത്തുന്നത് കേരളത്തെ മുടിഞ്ഞ തറവാടാക്കി മാറ്റിയിട്ട്: സതീശന്
Sunday, December 10, 2023 12:36 PM IST
തിരുവനന്തപുരം: കേരളത്തെ മുടിഞ്ഞ തറവാടാക്കി മാറ്റിയിട്ടാണ് നവകേരള സദസ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. സംസ്ഥാനം അനാഥമായ സ്ഥിതിയിലാണെന്നും സതീശന് വിമര്‍ശിച്ചു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളം. ഒരു രൂപയുടെ പോലും കൈമാറ്റം നടക്കാത്ത രീതിയില്‍ ട്രഷറി പൂട്ടിയിരിക്കുകയാണ്.ബജറ്റ് ചര്‍ച്ചകള്‍ തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.
ആഴ്ചയില്‍ നാല് ദിവസം തലസ്ഥാനത്ത് ഉണ്ടാകേണ്ട ധനകാര്യമന്ത്രി നവകേരള സദസിനായി ഓടിനടക്കുകയാണെന്നും സതീശന് പറഞ്ഞു. മന്ത്രിമാര്‍ ആരും ഇല്ലാത്തതിനാല്‍ തിരുവനന്തപുരത്തെ ഉദ്യോഗസ്ഥരെല്ലാം ടൂറിലാണ്.
ഭരണസിരാകേന്ദ്രം അനാഥമായ അവസ്ഥയിലാണെന്നും സതീശന് വിമര്‍ശിച്ചു.