പി. ഗോവിന്ദപിള്ള ദേശീയ പുരസ്കാരം അരുന്ധതി റോയിക്ക്
Sunday, December 10, 2023 2:34 AM IST
തിരുവനന്തപുരം: മൂന്നാമത് പിജി ദേശീയ പുരസ്കാരം, ബുക്കർ ജേതാവും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിക്ക്.
പ്രമുഖ മാർക്സിസ്റ്റ് ചിന്തകനും എഴുത്തുകാരനും വാഗ്മിയുമായ പി. ഗോവിന്ദപിള്ളയുടെ സ്മരണയ്ക്കായി നൽകുന്ന പുരസ്കാരമാണിത്.
ഈ മാസം 13നു തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. പ്രശസ്ത മാധ്യമ പ്രവർത്തകൻ എൻ. റാമാണ് പുരസ്കാരം നൽകുന്നത്.
മൂന്ന് ലക്ഷം രൂപയാണ് സമ്മാനത്തുക. നേരത്തെ പ്രമുഖ അഭിഭാഷനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ, എൻ. റാം എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്.