ഹൈ­​ദ­​രാ­​ബാ­​ദ്: നി­​യ­​മ­​സ­​ഭ­​യി­​ലെ മു­​തി​ര്‍­​ന്ന അം­​ഗ­​മാ­​യ അ­​ക്­​ബ­​റു­​ദ്ദീ​ന്‍ ഒ­​വൈ­​സി തെ­​ലു­​ങ്കാ­​ന പ്രോ​ടെം സ്­​പീ­​ക്ക­​റാ­​യി ചു­​മ­​ത­​ല­​യേ­​റ്റു. ഓ​ള്‍ ഇ​ന്ത്യ മ​ജി​ലി​സെ ഇ​ത്തി​ഹാ​ദു​ല്‍ മു​സ്‌­​ലി­​മീ​ന്‍റെ (എ­​ഐ­​എം­​ഐ­​എം) എം­​എ​ല്‍­​എ­​യാ​ണ് അ­​ക്­​ബ­​റു­​ദ്ദീ​ന്‍.

എ­​ന്നാ​ല്‍ ബി­​ജെ­​പി എം­​എ​ല്‍­​മാ​ര്‍ ­​സത്യപ്രതിജ്ഞാ­​ച​ട­​ങ്ങ് ബ­​ഹി­​ഷ്­​ക­​രി­​ച്ചു. ഹി­​ന്ദു വി­​രു­​ദ്ധ പ­​രാ­​മ​ര്‍­​ശ­​ങ്ങ​ള്‍ ന­​ട­​ത്തി­​യി­​ട്ടു­​ള്ള അ­​ക്­​ബ­​റു­​ദ്ദീ​ന്‍റെ മു­​മ്പി​ല്‍ സ­​ത്യ­​പ്ര­​തി­​ജ്ഞ ചെ­​യ്യാ­​നാ­​വി­​ല്ലെ­​ന്ന് ബി­​ജെ­​പി അം​ഗം രാ­​ജാ­​സിം­​ഗ് പ്ര­​തി­​ക­​രി­​ച്ചി­​രു​ന്നു. മു­​ഖ്യ­​മ​ന്ത്രി രേ​വ­​ന്ത് റെ­​ഡ്ഡി​യു­​ടെ ന്യൂ­​ന­​പ­​ക്ഷ പ്രീ­​ണ­​ന­​ത്തിന്‍റെ ഭാ­​ഗ­​മാ​യാണ് അ­​ക്­​ബ­​റു­​ദ്ദീ​നെ പ്രോ​ടെം സ്­​പീ­​ക്ക­​റാ­​ക്കി­​യ­​തെ­​ന്നും അ­​ദ്ദേ​ഹം വി­​മ​ര്‍­​ശി­​ച്ചു.

ഇ­​തി­​ന് പി­​ന്നാ­​ലെ ച­​ട­​ങ്ങി​ല്‍­​നി­​ന്ന് വി­​ട്ട് നി​ല്‍­​ക്കാ​ന്‍ ബി­​ജെ­​പി തീ­​രു­​മാ­​നി­​ക്കു­​ക­​യാ­​യി­​രു​ന്നു. ബി­​ജെ­​പി­​യു­​ടെ എ­​ട്ട് അം­​ഗ­​ങ്ങ​ളും ച­​ട­​ങ്ങി​ല്‍­​നി­​ന്ന് വി­​ട്ടു­​നി​ന്നു. സ്ഥി­​രം സ്­​പീ​ക്ക­​റെ നി­​യ­​മി­​ച്ച­​ശേ­​ഷം മാ​ത്രം സ­​ത്യ­​പ്ര­​തി­​ജ്ഞ ചെ­​യ്­​താ​ല്‍ മ­​തി­​യെ­​ന്ന നി­​ല­​പാ­​ടി­​ലാ­​ണ് ബി­​ജെ​പി.