പാ​ല​ക്കാ​ട്: ജ​മ്മു കാ​ഷ്മീ​രി​ൽ വാ​ഹ​ന​പ​ക​ട​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. സൗ​റ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പാ​ല​ക്കാ​ട് ചി​റ്റൂ​ർ സ്വ​ദേ​ശി മ​നോ​ജ് മാ​ധ​വ​ൻ ആ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം അ​ഞ്ചാ​യി.

അ​പ​ക​ട​ത്തി​ൽ ചി​റ്റൂ​ർ സ്വ​ദേ​ശി​ക​ളാ​യ അ​നി​ൽ (34 ), സു​ധീ​ഷ് ( 32 ), രാ​ഹു​ൽ ( 28 ), വി​ഘ്നേ​ഷ് ( 23 ) എ​ന്നി​വ​ർ നേ​ര​ത്തേ മ​രി​ച്ചി​രു​ന്നു.

ഇന്നു രാവിലെ, മനോജ് മരിച്ച വിവരം നോർക്ക ഓഫീസ് മന്ത്രി കൃഷ്ണൻകുട്ടിയുടെ ഓഫീസിനെ വിവരമറിയിക്കുകയായിരുന്നു. ആശുപത്രിയിലെ നടപടികൾക്കു ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സോ​നം മാ​ര്‍​ഗി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ര്‍ ശ്രീ​ന​ഗ​റി​ലെ സോ​ജി​ല പാ​സി​നു സ​മീ​പം കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. എ​ട്ടു​പേ​രാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. നാ​ലു​പേ​ർ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. മ​ല​യാ​ളി​ക​ളെ കൂ​ടാ​തെ വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന ജ​മ്മു കാ​ഷ്മീ​ർ സ്വ​ദേ​ശി​യാ​യ ഇ​ജാ​സ് അ​ഹ​മ്മ​ദും അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.