തൂവൽതീരത്ത് വീണ്ടും അപകടം; വള്ളംമറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി; രണ്ടുപേര്‍ രക്ഷപ്പെട്ടു
Saturday, December 9, 2023 11:32 AM IST
മലപ്പുറം: താനൂര്‍ തൂവൽതീരം അഴിമുഖത്തിന് സമീപം ഒട്ടുംപുറത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. ഒട്ടുംപുറം സ്വദേശി റിസ്വാനെ(20)യാണ് കാണാതായത്.
മൂന്നുപേരടങ്ങുന്ന സംഘം രാവിലെയാണ് മത്സ്യബന്ധനത്തിനായി പോയത്. ശക്തമായ തിരയിൽപെട്ട് വള്ളം മറിയുകയായിരുന്നു. രണ്ടുപേർ നീന്തിരക്ഷപെട്ടു. കാണാതായ റിസ്വാനു വേണ്ടി നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്ന് തിരച്ചിൽ നടത്തുകയാണ്. അഗ്നിരക്ഷാ സേനയും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
നേരത്തെ തൂവല്‍തീരത്ത് വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വള്ളം മറിഞ്ഞ് അപകടമുണ്ടായിരുന്നു. ഇതിനു സമീപമാണ് മത്സ്യബന്ധന വള്ളം മറിഞ്ഞത്.