കൊ​ല്ലം: ഓ­​യൂ­​രി​ല്‍ ആ­​റ് വ­​യ­​സു­​കാ­​രി​യെ ത­​ട്ടി­​ക്കൊ­​ണ്ടു​പോ­​യ കേ­​സി​ല്‍ ആ­​സൂ­​ത്ര­​ണ­​ത്തി­​ന്‍റെ കൂ­​ടു­​ത​ല്‍ തെ­​ളി­​വു­​ക​ള്‍ ല­​ഭി­​ച്ചെ­​ന്ന് പോ­​ലീ​സ്. റൂ­​ട്ട് മാ­​പ്പ് ത­​യാ­​റാ​ക്കി­​യ ശേ­​ഷ­​മാ­​ണ് കു­​ട്ടി­​യെ ത­​ട്ടി­​ക്കൊ​ണ്ടു­​പോ­​യ​ത്.

പ്ര­​തി­​ക​ളാ​യ പ­​ത്മ­​കു­​മാ­​റും അ­​നു­​പ­​മ​യും സാ­​ങ്കേ​തി­​ക വി­​ദ്യ­​യി­​ല്‍ മി​ക­​വ് പു­​ല​ര്‍­​ത്തു­​ന്ന­​വ­​രാ­​ണ്. ഗൂ­​ഗി​ള്‍ മാ­​പ്പ് വ­​ഴി­​യു­​ള്ള വി­​വ­​ര­​ങ്ങ​ള്‍ ഉ​പ­​യോ­​ഗി­​ച്ചും അ​ല്ലാ­​തെ​യും ഇ­​വ​ര്‍ റൂ­​ട്ട് മാ­​പ്പ് ത­​യാ­​റാ­​ക്കി.

കു­​ട്ടി­​യു­​മാ​യി വി­​വി​ധ റോ­​ഡു­​ക­​ളി­​ലേ­​ക്ക് ര­​ക്ഷ­​പെ­​ടാ­​നു­​ള്ള മാ­​പ്പി​ന്‍റെ ബ്ലൂ ​പ്രി​ന്‍റ് ഇ­​വ​ര്‍ ത­​യാ­​റാ​ക്കി. സി­​സി­​ടി­​വി ഇ​ല്ലാ­​ത്ത സ്ഥ­​ല­​ങ്ങ­​ളി​ല്‍ വ­​ച്ച് ന­​മ്പ​ര്‍ പ്ലേ­​റ്റ് മാ­​റ്റു­​ന്ന­​തു​ള്‍­​പ്പെ­​ടെ­​യു­​ള്ള കാ­​ര്യ­​ങ്ങ​ളിലും വ്യ­​ക്ത­​മാ­​യ പ­​ദ്ധ­​തി­​യു­​ണ്ടാ­​ക്കി.

പ്ര­​തി­​ക­​ളു­​ടെ ഫോ­​ണി​ല്‍­​നി­​ന്ന് റൂ­​ട്ട് മാ­​പ്പ് ക­​ണ്ടെ­​ത്തി­​യി­​ട്ടു­​ണ്ട്. ഒ­​രി­​ക്ക​ലും പി­​ടി­​ക്ക­​പ്പെ­​ടി­​ല്ല എ­​ന്നാ­​യി­​രു­​ന്നു പ്ര­​തി­​ക​ള്‍ വി­​ചാ­​രി­​ച്ചി­​രു­​ന്ന­​തെ​ന്നും അ­​ന്വേ­​ഷ­​ണ­​സം­​ഘം വ്യ­​ക്ത­​മാ​ക്കി.

കേ­​സി­​ലെ പ്ര­​തി­​ക​ളാ­​യ മൂ­​ന്ന് പേ­​രേ​യും ചാ­​ത്ത­​ന്നൂ­​രി­​ലെ വീ­​ട്ടി​ല്‍ തെ­​ളി­​വെ­​ടു­​പ്പി­​നെ­​ത്തി​ച്ചു. കു­​ട്ടി­​യെ ത­​ട്ടി­​ക്കൊ​ണ്ടു­​പോ­​കാ­​നു­​ള്ള ആ­​സൂ­​ത്ര­​ണം അ​ട­​ക്കം ന­​ട​ന്ന­​ത് ഇ­​വി­​ടെ­​യാ​ണ്. ഫോ­​റ​ന്‍­​സി­​ക് സം­​ഘ​വും അ­​ന്വേ­​ഷ­​ണ­​സം­​ഘ​ത്തി­​നൊ­​പ്പ­​മു​ണ്ട്.