ന്യൂ​ഡ​ൽ‌​ഹി: ഐ​എ​സ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ഹാ​രാ​ഷ്ട്ര​യി​ലെ 40 സ്ഥ​ല​ങ്ങ​ളി​ൽ എ​ൻ​ഐ​എ റെ​യ്ഡ്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് 13 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ക​ർ​ണാ​ട​ക​യി​ലെ മ​റ്റൊ​രു സ്ഥ​ല​ത്തും ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി റെ​യ്ഡ് ന​ട​ത്തി.

താ​നെ, പൂ​ന, മീ​രാ ഭ​യ​ന്ദ​ർ എ​ന്നി​വ​യു​ൾ​പ്പെ​ടെ മ​ഹാ​രാ​ഷ്ട്ര​യി​ലെ 40 വ്യ​ത്യ​സ്ത സ്ഥ​ല​ങ്ങ​ളി​ലാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ റെ​യ്ഡ് ന​ട​ന്ന​ത്. താ​നെ റൂ​റ​ൽ മേ​ഖ​ല​യി​ൽ 31 ഇ​ട​ത്തും താ​നെ ന​ഗ​ര​ത്തി​ൽ ഒ​മ്പ​തി​ട​ത്തു​മാ​ണ് റെ​യ്ഡ്.

സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ൾ നി​ർ​മി​ക്കു​ന്ന​തി​ൽ ഉ​ൾ​പ്പെ​ട്ട​താ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ആ​കി​ഫ് അ​തീ​ഖ് നാ​ച്ച​ൻ ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ അ​റ​സ്റ്റി​ലാ​യി​രു​ന്നു, കേ​സി​ൽ ഇ​തു​വ​രെ അ​റ​സ്‌​റ്റി​ലാ​യ ആ​റാ​മ​നാ​ണ് ഇ​യാ​ൾ.

മും​ബൈ​യി​ൽ നി​ന്നു​ള്ള ത​ബി​ഷ് നാ​സ​ർ സി​ദ്ദി​ഖി, പൂ​നെ​യി​ൽ നി​ന്നു​ള്ള സു​ബൈ​ർ നൂ​ർ മു​ഹ​മ്മ​ദ് ഷെ​യ്ഖ് എ​ന്ന അ​ബു നു​സൈ​ബ, അ​ദ്‌​നാ​ൻ സ​ർ​ക്കാ​ർ, താ​നെ​യി​ൽ നി​ന്നു​ള്ള ഷ​ർ​ജീ​ൽ ഷെ​യ്ഖ്, സു​ൽ​ഫി​ക്ക​ർ അ​ലി ബ​റോ​ദാ​വാ​ല എ​ന്നി​വ​രെ ക​ഴി​ഞ്ഞ മാ​സം ഏ​ജ​ൻ​സി അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.