പ­​ത്ത­​നം­​തി­​ട്ട­: കൊ­​ടു­​മ­​ണ്ണി​ല്‍ ഒ­​മ്പ​താം ക്ലാ­​സു­​കാ­​രി­​യെ ത­​ട്ടി­​ക്കൊ​ണ്ടു­​പോ­​യ സം­​ഭ­​വ­​ത്തി​ല്‍ നാ­​ല് പേ​ര്‍ പി­​ടി­​യി​ല്‍. ഇ­​ല­​വും­​തി­​ട്ട സ്വ­​ദേ­​ശി­​ക­​ളാ­​യ അ­​രു​ണ്‍, ബി​ജു, അ­​ജീ​ഷ്, അ­​ഭി­​ഷേ­​ക് എ­​ന്നി­​വ­​രാ­​ണ് പി­​ടി­​യി­​ലാ­​യ​ത്.

പെ​ണ്‍­​കു­​ട്ടി­​യു­​മാ­​യി പോ​കും വ­​ഴി പ്ര­​തി­​ക​ള്‍ സ­​ഞ്ച­​രി­​ച്ച വാ​ഹ­​നം കേ­​ടാ­​യ­​തോ­​ടെ ഇ­​വ​ര്‍ പോ­​ലീ­​സി­​ന്‍റെ പി​ടി­​യി­​ലാ­​വു­​ക­​യാ­​യി­​രു​ന്നു. പെ​ണ്‍­​കു­​ട്ടി­​യെ മാ­​താ­​പി­​താ­​ക്ക​ള്‍­​ക്ക് കൈ­​മാ​റി.

വെ­​ള്ളി­​യാ​ഴ്ച വൈ­​കി­​ട്ടാ­​ണ് സം­​ഭ​വം. പ്ര­​തി­​ക­​ളി​ല്‍ ഒ­​രാ​ള്‍ പെ​ണ്‍­​കു­​ട്ടി­​യു­​മാ­​യി അ­​ടു­​പ്പ­​ത്തി­​ലാ­​യി­​രു​ന്നു. വീ­​ണ് പ­​രി­​ക്കേ­​റ്റ് ചി­​കി­​ത്സ­​യി­​ലാ­​യി­​രു­​ന്ന പെ​ണ്‍­​കു­​ട്ടി­​യു­​ടെ അ​ച്ഛ­​നെ കാ­​ണാ­​നെ­​ന്ന വ്യാ​ജേ­​ന വീ­​ട്ടി­​ലെ​ത്തി­​യ ശേ­​ഷം ഇ​വ​ര്‍ കു­​ട്ടി­​യു­​മാ­​യി ക­​ട­​ന്നു­​ക­​ള­​യു­​ക­​യാ­​യി­​രു​ന്നു.

പെ​ണ്‍­​കു­​ട്ടി­​യെ കാ­​ണാ­​താ­​യെ­​ന്ന് ബ­​ന്ധു­​ക്ക​ള്‍ പ­​രാ­​തി ന​ല്‍­​കി­​യ­​തോ­​ടെ പോ­​ലീ­​സ് തി­​ര­​ച്ചി​ല്‍ ആ­​രം­​ഭി​ച്ചു. ഇ­​തി­​നി­​ടെ­​യാ­​ണ് ഇ­​വ​ര്‍ പി­​ടി­​യിലാ­​യ​ത്. തട്ടിക്കൊണ്ടുപോകലിന് ഇവർക്കെതിരേ കേസെടുത്തിട്ടുണ്ട്.