ന്യൂ­​ഡ​ല്‍​ഹി: പാ​ര്‍­​ല­​മെ​ന്‍റി​ല്‍­​നി­​ന്ന് പു­​റ­​ത്താ​ക്കി­​യ ന­​ട­​പ­​ടി­​ക്കെ­​തി­​രേ നി​യ­​മ­​പോ­​രാ­​ട്ട​ത്തി­​നൊ­​രു​ങ്ങി തൃ­​ണ­​മൂ​ല്‍ കോൺഗ്രസ് മു​ന്‍ എം​പി മ​ഹു​വ മൊ­​യ്­​ത്ര. ന­​ട­​പ­​ടി­​ക്കെ­​തി­​രേ ഡ​ല്‍­​ഹി ഹൈ­​ക്കോ­​ട­​തി​യെ​യോ സു­​പ്രീം­​കോ­​ട­​തി​യെ​യോ സ­​മീ­​പി­​ക്കാ­​നാ­​ണ് നീ​ക്കം.

ചോ­​ദ്യ­​ത്തി­​ന് കോ­​ഴ വാ­​ങ്ങി­​യെ­​ന്ന ആ­​രോ​പ­​ണം ഉയർന്നതിനെ തുടർന്നാണ് മഹുവയെ ലോക്സഭയിൽനിന്ന് പുറത്താക്കിയത്. അ­​യോ­​ഗ്യ­​യാ­​ക്ക­​ണ­​മെ­​ന്ന എ­​ത്തി­​ക്‌­​സ് ക­​മ്മി­​റ്റി­​യു​ടെ റി­​പ്പോ­​ര്‍­​ട്ട് ലോ­​ക്‌­​സ­​ഭ അം­​ഗീ­​ക­​രി­​ക്കു­​ക­​യാ­​യി­​രു­​ന്നു.

എന്നാൽ മ­​ഹു​വ­​യെ പു­​റ­​ത്താ­​ക്കാ­​നു​ള്ള വോ­​ട്ടെ­​ടു­​പ്പി​ല്‍ നി­​ന്ന് പ്ര­​തി​പ­​ക്ഷം വി­​ട്ടു­​നി​ന്നു. മ​ഹു​വ­​യെ സം­​സാ­​രി­​ക്കാ​ന്‍ അ­​നു­​വ­​ദി­​ക്ക­​ണ­​മെ­​ന്ന പ്ര­​തി­​പ­​ക്ഷ­​ത്തി­​ന്‍റെ ആ­​വ​ശ്യവും സ്­​പീ­​ക്ക​ര്‍ ത­​ള്ളി­​യി­​രു­​ന്നു.

ത­​ന്‍റെ വാ­​ദം കേ​ള്‍­​ക്കാ​ന്‍ എ­​ത്തി­​ക്‌­​സ് ക­​മ്മി­​റ്റി ത­​യാ­​റാ­​യി­​ല്ലെ​ന്നും ത­​നി­​ക്ക് സ്വാ­​ഭാ​വി­​ക നീ­​തി നി­​ഷേ­​ധി­​ക്ക­​പ്പെ­​ട്ടെ​ന്നും മ­​ഹു­​വ പ്ര­​തി­​ക­​രി­​ച്ചി­​രു​ന്നു.

നി​യ­​മ­​പോ­​രാ­​ട്ട­​ത്തി­​ന് മ­​ഹു­​വ­​യ്­​ക്ക് പി​ന്തു­​ണ ന​ല്‍­​കു­​മെ­​ന്ന് തൃ­​ണ­​മൂ​ല്‍ കോ​ണ്‍­​ഗ്ര​സും ഇ​ന്ത്യാ മു­​ന്ന­ണി നേതാക്കളും അറിയിച്ചിരുന്നു.