പ​ല​സ്തീ​ൻ ജ​ന​ത​യ്ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ട് ച​ല​ച്ചി​ത്ര മേ​ള​യ്ക്ക് തു​ട​ക്കം
പ​ല​സ്തീ​ൻ ജ​ന​ത​യ്ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ട് ച​ല​ച്ചി​ത്ര മേ​ള​യ്ക്ക് തു​ട​ക്കം
Saturday, December 9, 2023 1:30 AM IST
തി​രു​വ​ന​ന്ത​പു​രം: 28-ാമ​ത് അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യ്ക്ക് വെ​ള്ളി​യാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് തു​ട​ക്ക​മാ​യി. പ​ല​സ്തീ​ൻ ജ​ന​ത​യ്ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ടാ​ണ് ച​ല​ച്ചി​ത്ര മേ​ള ആ​രം​ഭി​ച്ച​ത്.

മേ​ള​യി​ലെ പ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ ചി​ത്ര​ങ്ങ​ൾ പ​ല​സ്തീ​ൻ ജ​ന​ത​യോ​ടു​ള്ള കേ​ര​ള​ത്തി​ന്‍റെ ഐ​ക്യ​ദാ​ർ​ഢ്യം ലോ​ക​ത്തെ അ​റി​യി​ക്കു​ന്ന​തു​കൂ​ടി​യാ​ണെ​ന്നു മേ​ള ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞ​പ്പോ​ൾ നി​ശാ​ഗ​ന്ധി​യി​ൽ ക​ര​ഘോ​ഷം മു​ഴ​ങ്ങി.

സ​ജി ചെ​റി​യാ​ന്‍റെ അ​ധ്യ​ക്ഷ പ്ര​സം​ഗ​വും ഓ​ൺ​ലൈ​നി​ലാ​യി​രു​ന്നു. മു​ഖ്യാ​തി​ഥി​യാ​യ ബോ​ളി​വു​ഡ് ന​ട​ൻ നാ​നാ പ​ടേ​ക്ക​ർ നി​ല​വി​ള​ക്കി​ൽ ആ​ദ്യ തി​രി തെ​ളി​ച്ചു.

പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന സി​നി​മ​ക​ളു​ടെ രാ​ഷ്ട്രീ​യ ഉ​ള്ള​ട​ക്ക​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഐ​എ​ഫ്എ​ഫ്കെ. ലോ​ക​ത്തെ ഏ​തു ച​ല​ച്ചി​ത്ര മേ​ള​യോ​ടും കി​ട​പി​ടി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കെ​നി​യ​ൻ സം​വി​ധാ​യി​ക വ​നു​രി ക​ഹി​യു​വി​നാ​ണ് ഇ​ത്ത​വ​ണ​ത്തെ സ്പി​രി​റ്റ് ഓ​ഫ് സി​നി​മ പു​ര​സ്‌​കാ​രം.


കൊ​ളോ​ണി​യ​ലി​സ​ത്തി​ന്‍റെ ശേ​ഷി​പ്പു​ക​ൾ അ​വ​ശേ​ഷി​ക്കു​ന്ന കെ​നി​യ​ൻ സാ​ഹ​ച​ര്യ​ത്തി​ൽ വി​ല​ക്കു​ക​ൾ​ക്കും സെ​ൻ​സ​ർ​ഷി​പ്പു​ക​ൾ​ക്കു​മെ​തി​രേ പ​ട​വെ​ട്ടി മു​ന്നേ​റു​ന്ന ക​ലാ​കാ​രി​യാ​ണ് വ​നു​രി ക​ഹി​യു. ഈ ​ക​ലാ​പ്ര​വ​ർ​ത്ത​ക​യെ ആ​ദ​രി​ക്കു​ക​വ​ഴി ച​ല​ച്ചി​ത്രോ​ത്സ​വ​വും ന​മ്മു​ടെ നാ​ടും ആ​ർ​ക്കൊ​പ്പം നി​ൽ​ക്കു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു

സ്പി​രി​റ്റ് ഓ​ഫ് സി​നി​മ പു​ര​സ്‌​കാ​രം വ​നു​രി ക​ഹി​യു​വി​ന് മേ​യ​ർ ആ​ര്യ സ​മ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് ഉ​ദ്ഘാ​ട​ന ചി​ത്ര​മാ​യി ഗു​ഡ് ബൈ ​ജൂ​ലി​യ പ്ര​ദ​ർ​ശി​പ്പി​ച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<