പാലക്കാട്: മദ്യലഹരിയിൽ ബ​സി​ൽ കയറി അ​ക്ര​മം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സ്. പാ​ല​ക്കാ​ട് കു​റ്റ​നാ​ട് ആ​ണ് സം​ഭ​വം. ഇ​ന്ന് വൈ​കി​ട്ട് അ​ഞ്ചി​ന് പാ​ല​ക്കാ​ട് - തൃ​ശൂ​ർ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ശ​ങ്ക​ർ ബ​സി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ര​ണ്ടു​പേ​ർ പ​ട്ടാ​മ്പി വി​കെ ക​ട​വ് റോ​ഡി​ന് സ​മീ​പ​ത്ത് ബ​സ് ത​ട​ഞ്ഞ് നി​ർ​ത്തു​ക​യും ബ​സി​ൽ ക​യ​റി യാ​ത്ര​ക്കാ​രെ​യും ക​ണ്ട​ക്ട​റെ​യും അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

കൂ​റ്റ​നാ​ട് സെ​ന്‍റ​റി​ൽ എ​ത്തി ബ​സി​ൽ നി​ന്നും ഇ​റ​ങ്ങി​യ ഇ​വ​ർ ബ​സി​ന്‍റെ ഫ്ര​ണ്ട് ഗ്ലാ​സും വ​ശ​ങ്ങ​ളി​ലെ ഗ്ലാ​സും ക​ല്ലെ​ടു​ത്ത് ഇ​ടി​ച്ച് ത​ക​ർ​ത്തു.

ബ​സ് ഡ്രൈ​വ​റു​ടെ പ​രാ​തി​യി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​താ​യും ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.