തെ​ലു​ങ്കാ​ന​യെ ന​യി​ക്കാ​ൻ രേ​വ​ന്ത് റെ​ഡ്ഡി; ജ​ന​സ​മു​ദ്രം സാ​ക്ഷി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ
തെ​ലു​ങ്കാ​ന​യെ ന​യി​ക്കാ​ൻ രേ​വ​ന്ത് റെ​ഡ്ഡി;  ജ​ന​സ​മു​ദ്രം സാ​ക്ഷി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ
Thursday, December 7, 2023 1:54 PM IST
ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യു​ടെ ആ​ദ്യ കോ​ൺ​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി​യാ​യി രേ​വ​ന്ത് റെ​ഡ്ഢി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. ലാ​ൽ ബ​ഹാ​ദൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഉ​ച്ച​യ്ക്ക് 1.04ന് ​വ​ൻ​ജ​നാ​വ​ലി​യെ സാ​ക്ഷി​യാ​ക്കി​യാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ന​ട​ന്ന​ത്. ഗ​വ​ർ​ണ​ർ ത​മി​ഴി​സൈ സൗ​ന്ദ​ര​രാ​ജ​ൻ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. രേ​വ​ന്ത് റെ​ഡ്ഡി​ക്കു പി​ന്നാ​ലെ മ​ല്ലു ഭ​ട്ടി വി​ക്ര​മ​ർ​ക്ക ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

ഉ​ത്തം കു​മാ​ർ റെ​ഡ്ഡി, ശ്രീ​ധ​ർ ബാ​ബു, പൊ​ന്നം പ്ര​ഭാ​ക​ർ, കോ​മ​തി​റെ​ഡ്ഡി വെ​ങ്ക​ട്ട് റെ​ഡ്ഡി, ദാ​മോ​ദ​ർ രാ​ജ​ന​ര​സിം​ഹ, പൊ​ങ്കു​ലേ​ട്ടി ശ്രീ​നി​വാ​സ് റെ​ഡ്ഡി, ദാ​ന അ​ന​സൂ​യ, തു​മ്മ​ല നാ​ഗേ​ശ്വ​ര റാ​വു, കൊ​ണ്ടാ സു​രേ​ഖ, ജൂ​പ​ള്ളി കൃ​ഷ്ണ​റാ​വു എ​ന്നി​വ​ർ മ​ന്ത്രി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ഗ​ദ്ദം പ്ര​സാ​ദ് കു​മാ​റാ​ണ് നി​യ​മ​സ​ഭാ സ്പീ​ക്ക​ർ.

സോ​ണി​യ ഗാ​ന്ധി, രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​രും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ​സി വേ​ണു​ഗോ​പാ​ൽ, തെ​ലു​ങ്കാ​ന​യു​ടെ കോ​ൺ​ഗ്ര​സ് ചു​മ​ത​ല​യു​ള്ള മ​ണി​ക്റാ​വു താ​ക്ക​റെ എ​ന്നി​വ​രും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.


തെ​ലു​ങ്കാ​ന മു​ൻ മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ർ റാ​വു, ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ, ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ, ആ​ന്ധ്ര മു​ഖ്യ​മ​ന്ത്രി വൈ.​എ​സ്. ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി, ടി​ഡി​പി അ​ധ്യ​ക്ഷ​ൻ എ​ൻ. ച​ന്ദ്ര​ബാ​ബു നാ​യി​ഡു എ​ന്നി​വ​രെ​യും ച​ട​ങ്ങി​ലേ​ക്ക് ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.

ചു​മ​ത​ല​യേ​റ്റ​തി​ന് ശേ​ഷം രേ​വ​ന്ത് റെ​ഡ്ഡി മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ പ്ര​ഗ​തി ഭ​വ​നു മു​ന്നി​ലെ ബാ​രി​ക്കേ​ഡു​ക​ൾ നീ​ക്കം​ചെ​യ്തു. വ​സ​തി​ക്ക് പ്ര​ജാ ഭ​വ​ൻ എ​ന്ന് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്തു.

119 അം​ഗ നി​യ​മ​സ​ഭ​യി​ൽ കോ​ൺ​ഗ്ര​സി​ന് 64 അം​ഗ​ങ്ങ​ളു​ണ്ട്. ഒ​രു സി​പി​ഐ അം​ഗ​ത്തി​ന്‍റെ പി​ന്തു​ണ​യും കോ​ൺ​ഗ്ര​സി​നു​ണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<