ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ട്ര​ക്ക് കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ് നാ​ല് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ മ​രി​ച്ചു. ര​ണ്ടു​ പേ​ർ​ക്കു ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റു.

പാ​ല​ക്കാ​ട് ചി​റ്റൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ രാ​ജേ​ന്ദ്ര​ന്‍റെ മ​ക​ൻ അ​നി​ൽ (33), സു​ന്ദ​ര​ന്‍റെ മ​ക​ൻ സു​ധീ​ഷ് (23), ശി​വ​ന്‍റെ മ​ക​ൻ വി​ഘ്നേ​ഷ് (22), കൃ​ഷ്ണ​ന്‍റെ മ​ക​ൻ രാ​ഹു​ൽ (26) എ​ന്നി​വ​രും വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റും കാ​ഷ്മീ​ർ സ്വ​ദേ​ശി​യു​മാ​യ അ​ജാ​സ് അ​ഹ​മ്മ​ദ് അ​വാ​നു​മാ​ണ് മ​രി​ച്ച​ത്.

കാ​ഷ്മീ​രി​ലെ സോ​ജി​ല പാ​സി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സോ​ന​മാ​ർ​ഗി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വാ​ഹ​നം റോ​ഡി​ൽ​നി​ന്ന് തെ​ന്നി​മാ​റി കൊ​ക്ക​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

മൃ​ത​ദേ​ഹ​ങ്ങ​ൾ ബു​ധ​നാ​ഴ്ച ശ്രീ​ന​ഗ​റി​ലെ​ത്തി​ച്ച് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തും. ന​വം​ബ​ർ 30 നാ​ണ് ചി​റ്റൂ​ര്‍ മാ​ഞ്ചി​റ​യി​ൽ​നി​ന്നും 13 യു​വാ​ക്ക​ൾ വി​നോ​ദ​യാ​ത്ര​യ്ക്കു പോ​യ​ത്. ര​ണ്ടു ട്ര​ക്കു​ക​ളി​ലാ​യാ​ണ് സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന​ത്.