തി­​രു­​വ­​ന­​ന്ത­​പു​രം: വാ­​രി­​ക്കോ­​രി­​യു­​ള്ള മാ​ര്‍­​ക്ക് വി­​ത­​ര​ണ­​ത്തെ രൂ­​ക്ഷ­​മാ­​യി വി­​മ​ര്‍­​ശി​ച്ച് പൊ­​തു­​വി­​ദ്യാ­​ഭ്യാ­​സ ഡ­​യ­​റ­​ക്ട­​ര്‍ എ­​സ്.​ഷാ­​ന­​വാ​സ്. അ​ക്ഷ­​രം കൂ­​ട്ടി വാ­​യി­​ക്കാ​ന്‍ അ­​റി­​യാ­​ത്ത­ കു­​ട്ടി­​ക​ള്‍ പോ​ലും എ ​പ്ല­​സ് നേ­​ടു­​ന്നെ­​ന്നാ­​യി­​രു­​ന്നു വി­​മ​ര്‍­​ശ​നം.

എ​സ്എ​സ്എ​ല്‍​സി ചോ​ദ്യ​പേപ്പ​ര്‍ ത​യാ​റാ­​ക്കു­​ന്ന­​തി­​നാ­​യി ക­​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ ചേ​ര്‍​ന്ന അ​ധ്യാ​പ​ക​രു​ടെ ശി​ല്‍​പ​ശാ­​ല­​യി​ല്‍ വ­​ച്ച് ന​ട​ത്തി​യ പ­​രാ­​മ​ര്‍­​ശ­​ത്തി­​ന്‍റെ ശ­​ബ്ദ­​രേ­​ഖ­​യാ­​ണ് പു­​റ­​ത്തു­​വ­​ന്ന​ത്. കേ​ര​ള​ത്തി​ല്‍ നി​ല​വി​ല്‍ 69,000ല്‍ ​അ​ധി​കം വി​ദ്യാ​ര്‍​ഥി​ക​ള്‍ എ ​പ്ല​സ് നേ​ടു​മ്പോ​ള്‍ ഭൂ​രി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും സ്വ​ന്തം പേ​രും ര​ജി​സ്റ്റ​ര്‍ ന​മ്പ​റും കൂ​ട്ടി​വാ​യി​ക്കാ​ന്‍ അ­​റി­​യി​ല്ല.

പ​രീ​ക്ഷ​ക​ള്‍ പ​രീ​ക്ഷ​ക​ളാ​വു​ക ത​ന്നെ വേ​ണം. കു​ട്ടി​ക​ള്‍ ജ​യി​ച്ചു​കൊ​ള​ള​ട്ടെ വി​രോ​ധ​മി​ല്ല. പ​ക്ഷേ അ​മ്പ​ത് ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ മാ​ര്‍​ക്ക് വെ​റു​തെ ന​ല്‍­​ക­​രു­​തെ­​ന്ന് അ­​ദ്ദേ­​ഹം അ​ധ്യാ​പ​ക​രോ​ട് പ​റ​യു​ന്ന​താ​യി ശ​ബ്ദ​രേ​ഖ​യി​ൽ വ്യ​ക്ത​മാ​ണ്.

എ ​പ്ല​സും, എ ​ഗ്രേ​ഡും നി​സാ­​ര​മ​ല്ല. ഇ​ത് കു​ട്ടി​ക​ളോ​ടു​ള്ള ച​തി​യാ​ണ്. സ്വ​ന്തം പേ​ര് എ​ഴു​താ​ന​റി​യാ​ത്ത​വ​ര്‍​ക്ക് പോ​ലും എ ​പ്ല​സ് ന​ല്‍­​കു­​ക­​യാ­​ണെ​ന്നും അ­​ദ്ദേ­​ഹം വി­​മ​ര്‍­​ശി​ക്കു​ന്നു​ണ്ട്.

ഒരു കാലത്ത് യൂറോപ്പിനോടാണ് നമ്മുടെ വിദ്യാഭ്യാസ മേഖലയെ താരതമ്യം ചെയ്തിരുന്നത്. ഇപ്പോൾ മനസിലാക്കാനുള്ള ശേഷിയിലും ഉത്തരം കണ്ടെത്താനും കേരളത്തിലെ കുട്ടികൾ വളരെ പിന്നിലാണെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു.