മ­​ഴ­​യ്­​ക്ക് ശ­​മ​നം: ചെ­​ന്നൈ­​യി​ല്‍ ക​ട​ക​ൾ തു​റ​ന്നു; മെ­​ട്രോ, ബ​സ് സ​ര്‍­​വീ­​സു­​ക​ള്‍ പു­​ന­​രാം­​രം­​ഭി​ച്ചു
മ­​ഴ­​യ്­​ക്ക് ശ­​മ​നം: ചെ­​ന്നൈ­​യി​ല്‍ ക​ട​ക​ൾ തു​റ​ന്നു; മെ­​ട്രോ, ബ​സ് സ​ര്‍­​വീ­​സു­​ക​ള്‍ പു­​ന­​രാം­​രം­​ഭി​ച്ചു
Tuesday, December 5, 2023 10:44 AM IST
ചെ­​ന്നൈ: മി​ഗ്ജൗ​മ് ചു­​ഴ­​ലി­​ക്കാ­​റ്റി­​ന്‍റെ ഫ­​ല­​മു​ണ്ടാ­​യ ക­​ന­​ത്ത മ­​ഴ­​യ്­​ക്ക് ശ­​മ​നം. ഇ­​ന്ന് രാ­​വി­​ലെ മു­​ത​ല്‍ ചെ​ന്നൈ ന­​ഗ­​ര­​ത്തി​ല്‍ തെ­​ളി­​ഞ്ഞ കാ­​ലാ­​വ­​സ്ഥ­​യാ­​ണ്. പ്ര­​ധാ­​ന­​പ്പെ­​ട്ട പ​ല റോ­​ഡു­​ക­​ളി​ലും വെ­​ള്ള­​മി­​റ­​ങ്ങി.

എ­​ന്നാ​ല്‍ ദ​ക്ഷി­​ണ ചെ­​ന്നൈ, അ­​ട­​യാ​ര്‍ അ­​ട­​ക്ക­​മു­​ള്ള സ്ഥ­​ല­​ങ്ങ­​ളി​ലെ താ­​ഴ്­​ന്ന പ്ര­​ദേ­​ശ­​ങ്ങ­​ളി​ല്‍ വെ­​ള്ള­​ക്കെ­​ട്ട് തു­​ട­​രു­​ക­​യാ­​ണ്. ബ­​സ് സ​ര്‍­​വീ­​സ് ഭാ​ഗി​ക​മാ​യി പു­​ന­​രാം­­​ഭി­​ച്ചു. മ­​റ്റ് സ്വ­​കാ­​ര്യ വാ­​ഹ­​ന­​ങ്ങ​ളും നി­​ര­​ത്തി​ല്‍ ഇ​റ­​ങ്ങി തു­​ട​ങ്ങി.

ചെ​ന്നൈ വി­​മാ­​ന­​ത്താ­​ളം ഇ­​ന്ന് തു​റ­​ന്ന് പ്ര­​വ­​ര്‍­​ത്തി­​ക്കും. ആ­​ദ്യ വി­​മാ­​നം 10:45ന് ​മും­​ബൈ­​യി​ല്‍­​നി­​ന്ന് എ­​ത്തും. വി​മാ­​ന­​ക്ക­​മ്പ­​നി­​ക­​ളു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട് അ​ത­​ത് വി­​മാ­​ന സ​ര്‍­​വീ­​സു­​ക­​ളു­​ടെ കാ​ര്യം തി­​ര­​ക്ക­​ണ­​മെ­​ന്ന് അ­​ധി­​കൃ­​ത​ര്‍ അ­​റി­​യി­​ച്ചി­​ട്ടു­​ണ്ട്.

മെ­​ട്രോ, റെ­​യി​ല്‍­​വേ സ​ര്‍­​വീ­​സു­​ക​ളും പു­​ന­​രാം­​രം­​ഭി​ച്ചു. ചെ­​ന്നൈ, തി­​രു­​വ­​ള്ളൂ​ര്‍, കാ­​ഞ്ചീ­​പു­​രം ചെ­​ങ്ക​ല്‍­​പെ­​ട്ട് ജി​ല്ല­​ക­​ളി​ല്‍ ഇ​ന്നും പൊ­​തു അ​വ­​ധി പ്ര­​ഖ്യാ­​പി­​ച്ചി­​രു​ന്നു.


നഗരത്തിലെ കടകളെല്ലാം രാവിലെ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. രാ­​വി­​ലെ 11ഓ­​ടെ 80 ശ­​ത­​മാ­​നം സ്ഥ­​ല­​ങ്ങ­​ളി​ലും വൈ­​ദ്യു­​തി പു­​നഃ­​സ്ഥാ­​പി­​ക്കാ­​ന്‍ ക­​ഴി­​യു­​മെ­​ന്നാ­​ണ് പ്ര­​തീ­​ക്ഷ. മ­​ഴ­​യ്­​ക്ക് ശ​മ­​നം ഉ­​ണ്ടെ​ങ്കി​ലും ജ­​ന­​ജീ­​വി­​തം സാ­​ധാ­​ര­​ണ നി­​ല­​യി­​ലാ­​കാ​ന്‍ ഇ­​നി​യും ദി­​വ­​സ­​ങ്ങ­​ളെ­​ടു­​ക്കു­​മെ­​ന്നാ­​ണ് വി­​ല­​യി­​രു​ത്ത​ല്‍.

നി­​ല­​വി​ല്‍ ചു­​ഴ­​ലി­​ക്കാ­​റ്റ്­ ചെ­​ന്നൈ­​യി​ല്‍­​നി­​ന്ന് 200 കീ­​മീ അ​ക​ലെ​യാ​ണ്. എ­​ന്നാ​ല്‍ ചെ​ന്നൈ അ­​ട­​ക്കം പ­​ത്ത് ജി​ല്ല­​ക­​ളി​ല്‍ ചു­​ഴ­​ലി­​ക്കാ­​റ്റി­​ന്‍റെ സ്വാ­​ധീ­​ന­​ഫ­​ല­​മാ­​യി നേ​രി​യ മ­​ഴ­​യു­​ണ്ടാ­​കു­​മെ­​ന്നാ­​ണ് മു­​ന്ന­​റി­​യി​പ്പ്. എ­​ന്നാ​ല്‍ ആ­​ശ­​ങ്ക­​പ്പെ­​ടേ­​ണ്ട സാ­​ഹ­​ച­​ര്യ­​മി­​ല്ലെ­​ന്നും അ­​ധി­​കൃ­​ത​ര്‍ അ­​റി­​യി­​ച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<