സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; പവന് 800 രൂപാ കുറവ്
Tuesday, December 5, 2023 10:33 AM IST
കൊച്ചി: തുടര്‍ച്ചയായ വര്‍ധനയ്ക്കുശേഷം സ്വര്‍ണവിലയില്‍ ഇടിവ്. ഒരു ഗ്രാം സ്വര്‍ണത്തിന്100 രൂപയാണ് ചൊവ്വാഴ്ച കുറഞ്ഞത്.
ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5,785 രൂപയായി. ഒരു പവന് സ്വര്‍ണത്തിന് വില 46,280 രൂപയാണ്.
കഴിഞ്ഞദിവസം സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡിലെത്തിയിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് വില 5,885 രൂപയായിരുന്നു തിങ്കളാഴ്ചയിലെ വില. ഒരു പവന് സ്വര്‍ണത്തിന് 47,080 രൂപയും.