അതിര്‍ത്തി തര്‍ക്കം: കോഴിക്കോട്ട് അച്ഛനും മകനും വെട്ടേറ്റു
Tuesday, December 5, 2023 10:32 AM IST
കോഴിക്കോട്: അതിര്‍ത്തി തര്‍ക്കത്തിനിടെ അച്ഛനും മകനും വെട്ടേറ്റു. മൈക്കാട് സ്വദേശി അശോക് കുമാര്‍, മകന് ശരത് എന്നിവര്‍ക്കാണ് വെട്ടേറ്റത്.
ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
കോഴിക്കോട് കോടഞ്ചേരിയിലാണ് സംഭവം. അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് അശോകും അയല്‍വാസി ബൈജുവും തമ്മില്‍ നേരത്തേ തര്‍ക്കമുണ്ടായിരുന്നു. ഇന്ന് രാവിലെ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റമാണ് അക്രമത്തില്‍ കലാശിച്ചത്.
വാക്ക് തര്‍ക്കത്തിനിടെ ബൈജു വാക്കത്തി എടുത്തുകൊണ്ട് വന്ന് ഇരുവരെയും വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ബൈജു രക്ഷപെട്ടിരുന്നു.
ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.