ട്രക്ക് താഴ്ചയിലേക്ക് മറിഞ്ഞ് ആറുപേർ മരിച്ചു
Monday, December 4, 2023 9:30 PM IST
ഷിംല: ഹിമാചൽപ്രദേശിൽ ട്രക്ക് താഴ്ചയിലേക്ക് മറിഞ്ഞ് ആറുപേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. ഷിംല ജില്ലയിലെ സുന്നിക്ക് സമീപമാണ് അപകടമുണ്ടായത്.
ഫരീദ് (24), ഗുലാബ് (43), സഹ്ബിർ (19), താലിബ് (23), ഗുൽസാർ (30), മുസ്താക്ക് (30) എന്നിവരാണ് മരിച്ചത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം.
വാഹനത്തിലുണ്ടായിരുന്ന 12പേരിൽ ഒമ്പത് പേർ ജമ്മുകാഷ്മീരിലെ കുൽഗാമിൽ നിന്നുള്ളവരാണ്. ഹിമാചൽപ്രദേശിൽ ജോലി ചെയ്യുന്ന ഇവർ സുന്നിയിൽ നിന്ന് മാണ്ഡിയിലേക്ക് പോവുകയായിരുന്നു.
തൊഴിലാളികളിൽ മൂന്ന് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. പരിക്കേറ്റവർ ഇന്ദിരാഗാന്ധി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.