മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന വാഹനം കത്തിനശിച്ചു
Monday, December 4, 2023 9:16 PM IST
മലപ്പുറം: ഓടിക്കൊണ്ടിരുന്ന വാഹനം കത്തിനശിച്ചു. മലപ്പുറം മേലാറ്റൂർ-പെരിന്തൽമണ്ണ റോഡിൽ വെങ്ങൂരിലാണ് സംഭവം.
പെയിന്റുമായി പോയ വാഹനാണ് കത്തിനശിച്ചത്. പുക ഉയരുന്നതു കണ്ട ഉടൻ തന്നെ ഡ്രൈവർ പുറത്തിറങ്ങിയിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനിടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം.