നവ കേരള സദസിൽ പങ്കെടുത്തു; എ.വി. ഗോപിനാഥിനെ സസ്പെൻഡ് ചെയ്ത് കെപിസിസി
Monday, December 4, 2023 8:23 PM IST
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് എ.വി. ഗോപിനാഥിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. വിലക്ക് ലംഘിച്ച് നവകേരള സദസിൽ പങ്കെടുത്തതിനാണ് അദ്ദേഹത്തിനെതിരെ കെപിസിസി അച്ചടക്ക നടപടി സ്വീകരിച്ചത്.
കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും നവകേരള സദസുമായി സഹകരിക്കരുതെന്ന് കെപിസിസി നിർദേശം നൽകിയിരുന്നു. പങ്കെടുക്കുന്ന നേതാക്കൾക്കെതിരെ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പുമുണ്ടായിരുന്നു.
എന്നാൽ, സിപിഎം ജില്ലാ സെക്രട്ടറിക്കൊപ്പമാണ് നവകേരള സദസിന്റെ പാലക്കാട്ട് നടന്ന പ്രഭാത യോഗത്തിലേക്ക് എ.വി. ഗോപിനാഥ് എത്തിയത്. മുഖ്യമന്ത്രിയുടെ വികസന കാര്യങ്ങൾക്ക് പിന്തുണയെന്നും പാർലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് തന്റെ രാഷ്ട്രീയ നിലപാട് പറയുമെന്നും ഗോപിനാഥ് അന്ന് വ്യക്തമാക്കിയിരുന്നു.