ഇം​ഫാ​ൽ: കുക്കി-മെയ്തെയ് വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം നിലനിന്ന മണിപ്പൂരിൽ വീണ്ടും ഏറ്റുമുട്ടൽ. സംഭവത്തിൽ 13 പേർ മരിച്ചുവെന്നാണ് റിപ്പോർട്ട്. തെ​ങ്ങോ​പ്പാ​ലി​ലെ സൈ​ബോ​ളി​ന് സ​മീ​പ​മു​ള്ള ലെ​യ്തു ഗ്രാ​മ​ത്തി​ൽ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഘ​ർ​ഷമുണ്ടായത്.

പിന്നാലെ സ്ഥലത്ത് സു​ര​ക്ഷാ​സേ​ന ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ര​ണ്ട് സം​ഘ​ങ്ങ​ൾ ത​മ്മി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ലീ​ത്തു ഗ്രാ​മ​ത്തി​ല്‍ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ്‌ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ങ്ങ​ള്‍​ക്ക​രി​കി​ല്‍ ആ​യു​ധ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

ഉ​ച്ച​യോ​ടെ​യാ​ണ് സം​ഘ​ർ​ഷ​ത്തെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്. പ്ര​ദേ​ശ​ത്ത് നി​ന്ന് ഏ​ക​ദേ​ശം 10 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​യി​രു​ന്നു സു​ര​ക്ഷാ സേ​ന​യു​ടെ സാ​ന്നി​ധ്യ​മു​ള്ള​ത്. മ​രി​ച്ച​വ​ർ ലെ​യ്തു മേ​ഖ​ല​യി​ൽ നി​ന്നു​ള്ള​വ​ര​ല്ല. മ​റ്റൊ​രി​ട​ത്ത് നി​ന്ന് വ​ന്ന​വ​രാ​കാ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

മ​രി​ച്ച​വ​രു​ടെ പേ​രു​വി​വ​രം പോ​ലീ​സോ സു​ര​ക്ഷാ സേ​ന​യോ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. മ​ണി​പ്പൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.