മണിപ്പൂരിലെ ഇന്റര്‍നെറ്റ് നിരോധനം നീക്കി
Monday, December 4, 2023 6:06 PM IST
ഇംഫാൽ: മാസങ്ങളായി മണിപ്പൂരില്‍ തുടരുന്ന ഇന്റര്‍നെറ്റ് നിരോധനം നീക്കി സര്‍ക്കാര്‍. ചില ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളൊഴികെയുള്ള ഇടങ്ങളിലാണ് നിരോധനം നീക്കിയത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിപ്പോര്‍ട്ട് ചെയ്ത ക്രമസമാധാന നിലയും പൊതുജനങ്ങള്‍ നേരിടുന്ന അസൗകര്യങ്ങളും കണക്കിലെടുത്താണ് സംസ്ഥാന സര്‍ക്കാര്‍ നിരോധനത്തില്‍ ഇളവ് നല്കാന് തീരുമാനിച്ചതെന്ന് കമ്മീഷണര്‍ ടി. രഞ്ജിത് സിംഗ് പറഞ്ഞു.
സംഘര്‍ഷ ബാധിത പ്രദേശങ്ങളായിരുന്ന ചുരാചന്ദ്പൂർ, ബിഷ്ണുപൂര്‍, കാക്ചിംഗ്, കാംഗ്പോപി, ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, കാംഗ്പോക്, പിതൗബല്, തെംഗ്നൗപല്, കാക്കിംഗ് എന്നിവിടങ്ങളില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെയുള്ള പ്രദേങ്ങളിലാണ് വിലക്ക് നീക്കിയിരിക്കുന്നത്.