ചെന്നൈയിൽ മരംവീണ് ബൈക്ക് യാത്രികൻ മരിച്ചു
Monday, December 4, 2023 4:55 PM IST
ചെന്നൈ: കനത്ത മഴ തുടരുന്ന ചെന്നൈയിൽ മരം വീണ് ബൈക്ക് യാത്രികൻ മരിച്ചു. അടയാര്‍ സ്വദേശി മനോഹരൻ(37) ആണ് മരിച്ചത്.
മഹാത്മഗാന്ധി റോഡിൽ കൂടി സുഹൃത്തിനൊപ്പം ബൈക്കിൽ പോകുന്നതിനിടെയാണ് അപകടം നടന്നത്. ബൈക്കിന്റെ പുറകിലാണ് മനോഹരൻ ഇരുന്നത്.
ബൈക്ക് ഓടിച്ചയാള്‍ക്കും അപകടത്തില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്. അയാള്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.