ല​ക്നോ: ഉ​ത്ത​ര്‍­​പ്ര­​ദേ­​ശി​ല്‍ കു­​ടി­​ലി­​ന് തീ­​പി­​ടി­​ച്ച് സ​ഹോ​ദ​ര​ങ്ങ​ൾ വെ­​ന്തു­​മ­​രി​ച്ചു. ഫി​റോ​സാ​ബാ​ദി​ലെ ജ​സ്രാ​ന പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഖാ​ദി​ത് ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

ഇ​വ​രു​ടെ മൂ​ത്ത സ​ഹോ​ദ​ര​ൻ ഗു​രു​ത​ര പൊ​ള്ള​ലേ​റ്റ് ആ​ഗ്ര​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക‍​ഴി​യു​ക​യാ​ണ്. ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് കു​ടി​ലി​ന് തീ​പി​ടി​ച്ച​ത്. സം​ഭ​വ​സ​മ​യം മൂ​ന്ന് കു​ട്ടി​ക​ളും മാ​താ​പി​താ​ക്ക​ളു​മാ​ണ് കു​ടി​ലി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

സാ​മ്‌​ന (ഏ​ഴ്), അ​നീ​സ് (നാ​ല്), ര​ണ്ട് വ​യ​സു​കാ​രി രേ​ഷ്മ എ​ന്നി​വ​രാ​യി​രു​ന്നു ഈ ​കു​ട്ടി​ക​ൾ. അ​നീ​സും രേ​ഷ്മ​യും സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു.

തീ​പി​ടി​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം വ്യ​ക്ത​മ​ല്ല. കു​ടും​ബ​ത്തി​ന് ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്ന് സ​ഹാ​യം ന​ൽ​കു​മെ​ന്ന് ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് ഉ​ജ്ജ്വ​ല് കു​മാ​ർ പ​റ​ഞ്ഞു.