ന്യൂ​ഡ​ൽ​ഹി: നി­​യ­​മ​സ­​ഭാ തെ­​ര­​ഞ്ഞെ­​ടു­​പ്പു­​ക­​ളി​ല്‍ പ­​രാ­​ജ­​യ­​പ്പെ­​ട്ട­​തി­​ന്‍റെ ദേ​ഷ്യം പ്ര­​തി​പ­​ക്ഷം പാ​ര്‍­​ല­​മെ​ന്‍റില്‍ ​തീ​ര്‍­​ക്ക­​രു­​തെ­​ന്ന് പ്ര­​ധാ­​ന­​മ​ന്ത്രി ന­​രേ​ന്ദ്ര­​മോ­​ദി. ഇ​ത്ത­​രം സ­​മീ​പ­​നം മാ­​റ്റാ​ന്‍ പ്ര­​തി​പ­​ക്ഷം ത­​യാ­​റാ­​ക​ണമെന്ന് മോദി പറഞ്ഞു.

പാ​ര്‍­​ല­​മെ​ന്‍റി​ന്‍റെ ശൈ­​ത്യ​കാ­​ല സ­​മ്മേ​ള­​നം ആ­​രം­​ഭി­​ക്കു­​ന്ന­​തി­​ന് തൊ­​ട്ടു­​മു­​മ്പാ­​ണ് പ്ര­​തി­​പ​ക്ഷ­​ത്തെ വി­​മ​ര്‍­​ശി­​ച്ചു­​കൊ­​ണ്ടു­​ള്ള പ്ര­​ധാ­​ന­​മ­​ന്ത്രി­​യു­​ടെ പ്ര­​തി­​ക­​ര­​ണം. പ്ര­​തി​പ­​ക്ഷം ക്രി­​യാ­​ത്മ­​ക­​മാ­​യി ഇ­​ട­​പെ­​ട​ണം. എ­​തി​ര്‍­​ക്കാ­​നാ­​യി എ­​തി​ര്‍­​ക്കുന്ന രീ­​തി മാ­​റ്റ​ണം.

സ​ര്‍­​ക്കാ­​രി­​ന്‍റെ പോ­​രാ­​യ്­​മ­​ക​ള്‍ പ്ര­​തി​പ­​ക്ഷം ചൂ­​ണ്ടി­​ക്കാ­​ട്ട​ണം. എ­​ന്നാ​ല്‍ പാ​ര്‍­​ല­​മെ​ന്‍റി​ല്‍ ച​ര്‍­​ച്ച­​ക​ള്‍ ന­​ട­​ക്കാ­​ത്ത സാ­​ഹ­​ച­​ര്യ­​മു­​ണ്ടാ­​ക­​രു​ത്. നി­​ഷേ­​ധാ­​ത്മ­​ക സ­​മീ­​പ​ന­​ത്തെ ജ­​ന­​ങ്ങ​ള്‍ ത­​ള്ളി­​ക്ക­​ള­​ഞ്ഞെ­​ന്നാ­​ണ് തെ­​ര­​ഞ്ഞെ­​ടു­​പ്പ് ഫ­​ലം വ്യ­​ക്ത­​മാ­​ക്കു­​ന്ന­​തെ​ന്നും മോ­​ദി പ­​റ​ഞ്ഞു.

പ​രാ​ജ​യ​ത്തി​ല്‍ നി​ന്ന് പ​ഠി­​ക്ക​ണം. പാ​ര്‍​ല​മെന്‍റിനെ സ്വാ​ര്‍​ത്ഥതാത്പര്യ​ങ്ങ​ള്‍​ക്ക് വേ​ദി​യാ​ക്ക​രു­​ത്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ ഫ­​ലം സ​ര്‍­​ക്കാ­​രി​ന് ആ​ത്മ​വി​ശ്വാ​സം പ​ക​രു​ന്ന​താ​ണ്. സ​ല്‍​ഭ​ര​ണം ഉ​ണ്ടാ​യാ​ല്‍ ഭ­​ര­​ണ­​വി­​കാ­​രം എ­​ന്ന ചി­​ന്ത ത­​ന്നെ അ​പ്ര​സ​ക്ത​മാ​കു​മെ​ന്നും മോ​ദി പ​റ­​ഞ്ഞു.