ഐ​സ്വാ​ള്‍: മി​സോ​റം നി​യ​മ​സ​ഭ തെ​ര​ഞ്ഞെ­​ടു­​പ്പി­​ന്‍റെ വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​ന്പോ​ൾ ഭ​ര​ണ​ക​ക്ഷി​യാ​യ മി​സോ​റം നാ​ഷ​ണ​ല്‍ ഫ്ര­​ണ്ട്(​എം­​എ​ന്‍­​എ­​ഫ്) പ​ത​റു​ന്നു. പ്ര​തി​പ​ക്ഷ​മാ​യ സോ​റം പീ​പ്പി​ള്‍​സ് മൂ​വ്‌­​മെ​ന്‍റി​ന്‍റെ (സെ­​ഡ്­​പി​എം) ലീ​ഡ് കേ​വ​വ​ഭൂ​രി​പ​ക്ഷ​വും ക​ട​ന്ന് മു​ന്നോ​ട്ട് കു​തി​ക്കു​ക​യാ​ണ്.

പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ൾ എ​ണ്ണി​തു​ട​ങ്ങി ആ​ദ്യ നി​മി​ഷ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് എം­​എ​ന്‍­​എ​ഫി​ന് ലീ​ഡ് ഉ​യ​ർ​ത്താ​നാ​യ​ത്. പി​ന്നീ​ട് സെ­​ഡ്­​പി​എം വ്യ​ക്ത​മാ​യ ലീ​ഡ് നി​ല​നി​ർ​ത്തി.

വെറും എട്ടുസീറ്റിലാണ് സോറംതാംഗയുടെ എംഎൻഎഫിന്‍റെ ലീഡ്. കോൺഗ്രസ് ഒരു സീറ്റിലും ബിജെപി അടക്കമുള്ള മറ്റുള്ളവർ മൂന്നു സീറ്റിലും ലീഡ് ചെയ്യുന്നു.

എക്സിറ്റ് പോൾ ഫലങ്ങൾ ശരിവയ്ക്കുന്ന തരത്തിൽ ആദ്യമണിക്കൂറിൽതന്നെ മുന്നിലെത്തിയ സെഡ്പിഎം ഒരുഘട്ടത്തിലും പിന്നോട്ടുപോയില്ല. സ്ഥിരതയാർന്ന സർക്കാർ രൂപീകരിക്കാമെന്നതിൽ ആത്മവിശ്വാസമുണ്ടെന്ന് സെഡ്പിഎം നേതാവ് ലാൽദുഹോമ പ്രതികരിച്ചു.

ജനങ്ങൾ എംഎൻഎഫിനെ മടുത്തു. ഏറെക്കാലമായി മിസോറം എംഎൻഎഫിന്‍റെ കീഴിലാണ്. ജനങ്ങൾ യഥാർഥത്തിൽ മാറ്റം ആഗ്രഹിക്കുന്നു. അഴിമതി അവസാനിപ്പിക്കാൻ അവർ ആഗ്രഹിക്കുന്നുവെന്നും ലാൽദുഹോമ പറഞ്ഞു.

സോ​റം തം​ഗ മു​ഖ്യ​മ​ന്ത്രി​യാ​യ എം​എ​ന്‍​എ​ഫി​നെ​തി​രേ ഭ​ര​ണ​വി​രു​ദ്ധ​വി​കാ​രം ഉ​ണ്ടാ​കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​ര്‍ വി​ല​യി​രു​ത്തു­​ന്ന​ത്. എ​ന്നാ​ല്‍ ആ​ര്‍​ക്കും കേ​വ​ല ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​നി​ട​യി​ല്ല എ​ന്നാ​യി​രു​ന്നു എ​ക്‌­​സി​റ്റ് പോ​ള്‍ ഫ­​ല​ങ്ങ​ള്‍.

എംഎൻഎഫിനൊപ്പം സെഡ്പിഎമ്മും കോൺഗ്രസും 40 സീറ്റിലും സ്ഥാനാർഥികളെ നിർത്തിയിരുന്നു. ബിജെപി 13 സീറ്റിലും എഎപി നാലു സീറ്റിലും മത്സരിക്കുന്നു. 17 സ്വതന്ത്ര സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്.

ആറുപാർട്ടികളുടെ സഖ്യമായ സോറം പീപ്പിൾസ് മൂവ്‌മെന്‍റ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എട്ടു സീറ്റിൽ മാത്രമാണ് വിജയിച്ചത്. എംഎൻഎഫ് 26 സീറ്റോടെ അധികാരത്തിലത്തിയപ്പോൾ കോൺഗ്രസ് അഞ്ച് സീറ്റിലും ബിജെപി ഒരു സീറ്റിലുമൊതുങ്ങി.