മിസോറമില്‍ ആദ്യ ലീഡ് എംഎന്‍എഫിന്
Monday, December 4, 2023 8:30 AM IST
ഐസ്വാള്‍: മിസോറം നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടിന്(എംഎന്‍എഫ്) ലീഡ്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിതുടങ്ങിയപ്പോള്‍ എംഎന്‍എഫിന് മൂന്ന് സീറ്റുകളിൽ ലീഡുണ്ട്.
സോറം പീപ്പിള്‍സ് മൂവ്മെന്റ്(സെഡ്പിഎം)- 2, കോണ്‍ഗ്രസ്-1, എന്നിങ്ങനെയാണ് ലീഡ്നില. ആകെ 40 നിയമസഭാ മണ്ഡലങ്ങള്‍ ആണ് മിസോറമിലുള്ളത്. 21 സീറ്റുകള്‍ ആണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
മിസോ നാഷണല്‍ ഫ്രണ്ടും സോറം പീപ്പിള്‍സ് മൂവ്മെന്റും തമ്മിലാണ് പ്രധാനമത്സരം. കോണ്‍ഗ്രസും ബിജെപിയും മത്സര രംഗത്തുണ്ട്. സോറം തംഗ മുഖ്യമന്ത്രിയായ എംഎന്എഫിനെതിരേ ഭരണവിരുദ്ധവികാരം ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
എന്നാല്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാനിടയില്ല എന്നായിരുന്നു എക്സിറ്റ് പോള്‍ ഫലങ്ങള്‍.