ദുബായ്: എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിക്കി യുഎഇ. ദേശീയദിനാഘോഷങ്ങളുടെ ഭാഗമായാണ് നീക്കം. എമിറേറ്റ്‌സ് പോസ്റ്റ് ശനിയാഴ്ചയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

യുഎഇയിലെ പ്രധാന കെട്ടിടങ്ങളുടെയും സൂചകങ്ങളുടെയും വാട്ടര്‍ കളര്‍ രൂപത്തിലുള്ള ചിത്രമാണ് സ്റ്റാമ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ശൈഖ് സായിദ് മോസ്‌ക്, ബുര്‍ജ് ഖലീഫ, മരുഭൂമിയിലെ ഒട്ടകം എന്നിങ്ങനെ ഇമാറാത്തിനെ പ്രതീകവത്കരിക്കുന്ന ചിത്രങ്ങളാണ് സ്റ്റാമ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മുഹമ്മദ് ബിന്‍ സായിദ് യൂണിവേഴ്‌സിറ്റി ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ കമ്പ്യൂട്ടര്‍ വിഷന്‍ വിഭാഗമാണ് പദ്ധതിക്ക് നേതൃത്വം നല്‍കിയത്. എമിറേറ്റ്‌സ് പോസ്റ്റിന്‍റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി നിലവില്‍ സ്റ്റാമ്പുകള്‍ വാങ്ങാന്‍ സാധിക്കും.