പ​നാ​ജി: ഗോ​വ​യി​ൽ കാ​റി​ടി​ച്ച് മൂ​ന്ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. മദ്യലഹരിയിൽ റ​ഷ്യ​ൻ പൗ​ര​ൻ ഓ​ടി​ച്ച കാ​റാ​ണ് ഇ​വ​രു​ടെ ജീ​വ​നെ​ടു​ത്ത​ത്.

ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ ദി​ലീ​പ് കു​മാ​ർ ബാം​ഗ്, മ​നോ​ജ് കു​മാ​ർ സോ​ണി, മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​സി​ക്കി​ൽ നി​ന്നു​ള്ള മ​ഹേ​ഷ് ശ​ർ​മ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വ​ട​ക്ക​ൻ ഗോ​വ​യി​ലെ അ​ർ​പോ​റ​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. കാ​റോ​ടി​ച്ച റ​ഷ്യ​ൻ പൗ​ര​ൻ ആ​ന്‍റ​ൺ ബ​ച്ച്കോ​വ് പ​രി​ക്കേ​റ്റ് ഗോ​വ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്ന് മ​ണി​യോ​ടെ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

റോ​ഡി​ന്‍റെ എ​തി​ര്‍​വ​ശ​ത്ത് പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ന​ടു​ത്തെ​ത്താ​ന്‍ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. 40 വ​യ​സ് പ്രാ​യ​മു​ള്ള​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. അ​വ​ധി ആ​ഘോ​ഷി​ക്കാ​നെ​ത്തി ഗോ​വ​യി​ലെ ക​ലം​ഗു​ട്ട​യി​ല്‍ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു ഇ​വ​ർ.

ബി​സി​ന​സ് പാ​ര്‍​ട്ണ​ര്‍​മാ​രാ​ണ് മൂ​വ​രും. മദ്യപിച്ച് കാ​ർ ഓ​ടി​ച്ച ആ​ന്‍റ​ൺ ബ​ച്ച്‌​കോ​വി​നെ​തി​രെ (27) അ​ഞ്ജു​ന പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ 304 (കു​റ്റ​ക​ര​മാ​യ ന​ര​ഹ​ത്യ), 279 (അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വിം​ഗ്), 334 (മു​റി​വേ​ൽ​പ്പി​ക്ക​ൽ) എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. പ്ര​തി​ക്ക് കാ​ർ വാ​ട​ക​യ്‌​ക്ക് ന​ൽ​കി​യ കാ​റി​ന്‍റെ ഉ​ട​മ​യ്‌​ക്കെ​തി​രെ​യും മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ പ്ര​കാ​രം കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.