ഭോ­​പ്പാ​ല്‍: മ­​ധ്യ­​പ്ര­​ദേ­​ശ് നി­​യ­​മ​സ­​ഭാ തെ­​ര­​ഞ്ഞെ­​ടു­​പ്പി​ല്‍ പോ­​സ്­​റ്റ​ല്‍ വോ­​ട്ടു­​ക​ള്‍ എ­​ണ്ണു​ന്ന­​ത് തു­​ട­​രു­​ന്നു. നി­​ല­​വി​ല്‍ 80 സീ​റ്റി​ൽ ബി​ജെ​പി മു​ന്നി​ലാ​ണ്. 62 സീ​റ്റു​ക​ളി​ൽ കോ​ൺ​ഗ്ര​സ് ലീ​ഡ് ചെ​യ്യു​ന്നു​ണ്ട്.

നേ​ര​ത്തേ കോ​ൺ​ഗ്ര​സ് 10 സീ​റ്റു​ക​ൾ​ക്ക് മു​ന്നി​ലാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ലീ​ഡ് നി​ല മാ​റി മാ​റി​മ​റി​യു​ക​യാ​യി​രു​ന്നു. ആകെ 230 ​നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേക്കാണ് സം​സ്ഥാ​ന​ത്ത് വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്. നി​ല​വി​ൽ ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബി​ജെ​പി സ​ർ​ക്കാ​രാ​ണ് മ​ധ്യ​പ്ര​ദേശി​ൽ ഭ​ര​ണ​ത്തി​ലു​ള്ള​ത്.

മ​ധ്യ​പ്ര​ദേ​ശ് അ​ട​ക്കം നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മാ​ണ് ഇ​ന്ന് ഉ​ച്ച​യോ​ടെ അ​റി​യാ​നാ​കു​ക. എക്‌​സി​റ്റ് പോ​ള്‍ ഫ​ല​മ​നു​സ​രി​ച്ച് തെ​ലുങ്കാ​ന​യി​ലും ഛത്തീ​സ്ഗ​ഡി​ലും കോ​ണ്‍​ഗ്ര​സി​നാ​ണ് മു​ന്‍​തൂ​ക്കം. മ​ധ്യ​പ്ര​ദേ​ശി​ലും രാ​ജ​സ്ഥാ​നി​ലും ബി​ജെ​പി​യ്ക്കാ​ണ് മു​ന്‍​തൂ​ക്ക​മെ​ന്നും എ​ക്‌​സി​റ്റ് പോ​ള്‍ ഫ​ല​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.