സന്നിധാനത്ത് വൻ ഭക്തജന തിരക്ക്
Saturday, December 2, 2023 10:16 PM IST
പന്പ: സന്നിധാനത്ത് വൻ ഭക്തജന തിരക്ക്. കനത്ത മഴയെ അവഗണിച്ചും പതിനായിരക്കണക്കിന് ഭക്തരാണ് അയ്യപ്പ ദർശനത്തിനായി കാത്തു നിൽക്കുന്നത്.
ഉച്ചയ്ക്ക് നട അടച്ചതിനുശേഷവും നടപന്തലിൽ വലിയ ക്യൂ ആണ് അനുഭവപ്പെട്ടത്. പത്ത് മണിക്കൂറോളം ക്യൂ നിന്നതിനുശേഷമാണ് ഭക്തർക്ക് പതിനെട്ടാം പടിക്കടുത്ത് എത്താൻ സാധിക്കുന്നുള്ളു.
തീരക്ക് കണക്കിലെടുത്ത് പമ്പ, മരക്കൂട്ടം എന്നിവിടങ്ങളിൽ നിയന്ത്രണവും ഏർപ്പെടുത്തുന്നുണ്ട്.