തി​രു​വ​ന​ന്ത​പു​രം: ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ന​ട​ന്ന വി​ദ്യാ​ഭ്യാ​സ സ​മ​രം അ​ക്ര​മാ​സ​ക്ത​മാ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ എ.​എ. റ​ഹീം എം​പി​യും എം. ​സ്വ​രാ​ജും കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി.

തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യാ​ണ് ഇ​രു​വ​രെ​യും കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

2010ൽ ​യു​ഡി​എ​ഫ് സ​ർ​ക്കാ​റി​ന്‍റെ വി​ദ്യാ​ഭ്യാ​സ ന​യ​ങ്ങ​ൾ​ക്കെ​തി​രെ എ​സ്എ​ഫ്ഐ ന​ട​ത്തി​യ മാ​ര്‍​ച്ചി​ലെ സം​ഘ​ര്‍​ഷ​ത്തി​ലാ​ണ് കേ​സ്. പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തി​നെ​തി​രെ അ​ട​ക്ക​മാ​ണ് മ്യൂ​സി​യം പോലീ​സ് കേ​സെ​ടു​ത്ത​ത്.

പ്ര​തി​ഷേ​ധം അ​ക്ര​മാ​സ​ക്ത​മാ​യ​തി​നെ തു​ട​ര്‍​ന്ന് 150 ഓ​ളം പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സി​ന്‍റെ ബാ​രി​ക്കേ​ഡ് ത​ക​ർ​ക്കു​ക​യും വാ​ഹ​ന​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. കേ​സി​ൽ ഉ​ച്ചയ്ക്ക് ശേ​ഷം വി​ധി പ​റ​യും.