പാ​ല​ക്കാ​ട്: ന​വ​കേ​ര​ള സ​ദ​സി​നെ​ത്തി​യ മു​ഖ്യ​മ​ന്ത്രി​ക്കു നേ​രെ ഇ​ന്നും ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം. രാ​വി​ലെ പ്ര​ഭാ​ത​യോ​ഗ​ത്തി​നെ​ത്തി​യ​പ്പോ​ഴാ​ണ് രാ​മ​നാ​ഥ​പു​രം ക്ല​ബി​നു മു​ന്നി​ൽ യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ണി​ച്ച​ത്. പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പാ​ല​ക്കാ​ട്, മ​ല​മ്പു​ഴ, കോ​ങ്ങാ​ട്, മ​ണ്ണാ​ർ​ക്കാ​ട് മ​ണ്ഡ​ല​ങ്ങ​ളി​ലെ ന​വ​കേ​ര​ള സ​ദ​സാ​ണ് ഇ​ന്ന് ന​ട​ക്കു​ന്ന​ത്. രാ​വി​ലെ 11 മ​ണി​ക്കാ​ണ് പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ന്‍റെ സ​ദ​സ് കോ​ട്ട​മൈ​താ​ന​ത്ത് ന​ട​ന്ന​ത്. മ​ല​മ്പു​ഴ മ​ണ്ഡ​ല​ത്തി​ന്‍റെ സ​ദ​സ് ഉ​ച്ച​ക്ക് മൂ​ന്നു മ​ണി​ക്ക് മു​ട്ടി​കു​ള​ങ്ങ​ര കെ​എ​പി ഗ്രൗ​ണ്ടി​ലാ​ണ് ചേ​രു​ന്ന​ത്.

വൈ​കു​ന്നേ​രം 4.30ന് ​കോ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ന്‍റെ സ​ദ​സ് കോ​ങ്ങാ​ട് ബ​സ് സ്റ്റോ​പ്പ് ഗ്രൗ​ണ്ടി​ലും ആ​റു മ​ണി​ക്ക് മ​ണ്ണാ​ര്‍​ക്കാ​ട് മ​ണ്ഡ​ല​ത്തി​ന്‍റെ സ​ദ​സ് മ​ണ്ണാ​ര്‍​ക്കാ​ട് കി​നാ​തി ഗ്രൗ​ണ്ടി​ലും ന​ട​ക്കും. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ തൃ​ത്താ​ല, പ​ട്ടാ​മ്പി, ഷൊ​ര്‍​ണൂ​ര്‍, ഒ​റ്റ​പ്പാ​ലം മ​ണ്ഡ​ല​ങ്ങ​ളി​ലെ ന​വ​കേ​ര​ള സ​ദ​സാ​ണ് വെ​ള്ളി​യാ​ഴ്ച ന​ട​ന്ന​ത്.