പിടികൊടുക്കാതെ പറന്ന് സ്വർണം; സർവകാല റിക്കാർഡിൽ
Saturday, December 2, 2023 11:07 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാലറിക്കാർഡിൽ. പവന് 600 രൂപ കൂടി 46,760 രൂപയിലും ഗ്രാമിന് 75 രൂപ വർധിച്ച് 5845 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര സ്വർണവില ട്രോയ് ഔൺസിന് 2,045 ഡോളറാണ്.
വെള്ളിയാഴ്ച പവന് 160 രൂപ ഉയർന്ന് 46,160 രൂപയിലെത്തിയിരുന്നു. ബുധനാഴ്ച ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സംസ്ഥാനത്തെ സ്വർണവില. ഒറ്റയടിക്ക് 600 രൂപ വർധിച്ച് വില 46,480 ലേക്ക് എത്തിയിരുന്നു. ഇതിനുപിന്നാലെ വ്യാഴാഴ്ച പവന് 480 രൂപ കുറഞ്ഞ് 46,000 രൂപയിലേക്ക് എത്തിയിരുന്നു.
നവംബർ 13ന് 44,360 ആയിരുന്നു പവൻ വില. ആ മാസത്തെ ഏറ്റവും താഴ്ന്ന വിലയായിരുന്നു ഇത്. 16 ദിവസംകൊണ്ട് 2120 രൂപയാണ് വർധിച്ചത്.
അതേസമയം, വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 82 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.