വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം; 10 പേർ ചികിത്സയിൽ
Friday, December 1, 2023 12:25 AM IST
പാലക്കാട്: സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്കുപോയ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. പത്തുപേർ ചികിത്സയിൽ.
തച്ചമ്പാറ സെന്റ് ഡൊമിനിക് സ്കൂളിൽനിന്നു വിനോദയാത്രയ്ക്കുപോയ വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
എട്ടുപേർ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ടുപേർ മണ്ണാർക്കാട്ടും തൃശൂരിലുമായി ചികിത്സയിലാണ്.