ന്യൂ­​ഡ​ല്‍​ഹി: നാ­​ഷ­​ണ​ല്‍ മെ­​ഡി­​ക്ക​ല്‍ ക­​മ്മീ­​ഷ­​ന്‍റെ­ ലോ­​ഗോ­​യി​ല്‍ അ­​ടി­​മു­​ടി മാ​റ്റം. ലോ­​ഗോ­​യി​ല്‍ നി­​ന്ന് ഇ­​ന്ത്യ എ­​ന്ന പേ­​ര് മാ­​റ്റി ഭാ​ര­​ത് എ­​ന്നാ​ക്കി. അ­​ശോ­​ക­​സ്­​തം­​ഭം മാ​റ്റി­​യ ശേ­​ഷം പ­​ക​രം ഹി­​ന്ദു വി­​ശ്വാ­​സ­​പ്ര­​കാ­​രം പ്രാ​ചീ­​ന ആ­​യു­​ര്‍​വേ­​ദ ആ­​ചാ­​ര്യ­​നാ­​യി ക­​ണ­​ക്കാ­​ക്കു​ന്ന ധ­​ന്വ­​ന്ത­​രി­​യു­​ടെ ക​ള​ര്‍ ചി­​ത്ര​വും ഉ​ള്‍­​പ്പെ­​ടു­​ത്തി­​യി­​ട്ടു​ണ്ട്.

മെ​ഡി​ക്ക​ല്‍ ക​മ്മീ​ഷ​ന്‍റെ­ വെബ്സൈ​റ്റി​ലാ​ണ് പു​തി​യ ലോ​ഗോ പ്ര​ത്യ​ക്ഷ​പ്പെ​ട്ട­​ത്. ഇ­​തി­​നെ­​തി­​രേ സ­​മൂ­​ഹ­​മാ­​ധ്യ­​മ­​ങ്ങ­​ളി​ല്‍ അ​ട­​ക്കം വ്യാ­​പ­​ക വി­​മ​ര്‍​ശ­​നം ഉ­​യ­​രു­​ന്നു​ണ്ട്. അ­​തേ­​സ​മ­​യം ലോ​ഗോ മാ​റ്റം സം​ബ​ന്ധി​ച്ച് മെ​ഡി​ക്ക​ല്‍ ക​മ്മീ​ഷ​ന്‍റെ ഔ­​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം ഇ​തു​വ​രെ പു​റ​ത്തു​വ​ന്നി­​ട്ടി​ല്ല.

ഇ​ന്ത്യ​യു​ടെ പേ​ര് ഔ­​ദ്യോ​ഗി​ക​മാ​യി ഭാ​ര​ത് എ​ന്നാ​ക്ക​ണ­​മെ​ന്ന­​ത് സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​ക​ള്‍ രാ​ജ്യ​ത്ത് സ​ജീ​വ​മാ​കു​ന്നി​തി​നി​ടെ​യാ​ണ് പു​തി​യ നീ­​ക്കം. പ്ര­​തി­​പ­​ക്ഷ മു­​ന്ന­​ണി­​ക്ക് ഇ­​ന്ത്യ­​യെ­​ന്ന് പേ­​രി­​ട്ട­​പ്പോ​ള്‍ മു­​ത­​ലാ­​ണ് പേ­​ര് മാ­​റ്റം സം­​ബ­​ന്ധി­​ച്ച് കേ​ന്ദ്രം ച​ര്‍­​ച്ച തു­​ട­​ങ്ങി­​യ​ത്.

ഇ​ന്ത്യ ആ​തി​ഥേ​യ​രാ­​യ ജി 20 ​ഉ​ച്ച​കോ​ടി​യി​ല്‍ രാ​ഷ്ട്ര​പ​തി ഒ​രു​ക്കി​യ അ​ത്താ​ഴ​വി​രു​ന്നി​ന്‍റെ­ ക്ഷ​ണ​ക്ക​ത്തി​ല്‍ ഭാ​ര­​ത് എ­​ന്നാ­​ണ് അ­​ച്ച­​ടി­​ച്ചി­​രു­​ന്ന​ത്. ജി 20​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ നെ​യിം​പ്ലേ​റ്റി​ലും ഭാ​ര​ത് എ­​ന്ന് ആ­​ക്കി­​യി­​രു​ന്നു.

കേ​ന്ദ്ര​മ​ന്ത്രി​മാ​ര്‍ ത​ങ്ങ​ളു​ടെ എ​ക്‌​സ് അ​ക്കൗ​ണ്ട് ബ​യോ​യി​ലും ഭാ​ര​ത് എ­​ന്ന് ആ­​ക്കി­​യി­​ട്ടു​ണ്ട്.