ആ​ല​പ്പു​ഴ: ഉ​ദ്ഘാ​ട​ന യാ​ത്ര​യി​ൽ ച​ങ്ങാ​ടം മ​റി​ഞ്ഞ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും വൈ​സ് പ്ര​സി​ഡ​ന്‍റും നാ​ട്ടു​കാ​രും വെ​ള്ള​ത്തി​ൽ വീ​ണു. ആ​ല​പ്പു​ഴ ക​രു​വാ​റ്റ പ​ഞ്ചാ​യ​ത്തി​ലെ ചെ​മ്പു​തോ​ട്ടി​ൽ ചൊ​വ്വാ​ഴ്ച​യാ​ണ് സം​ഭ​വം.

ക​രു​വാ​റ്റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും വൈ​സ് പ്ര​സി​ഡ​ന്‍റും നാ​ട്ടു​കാ​രു​മാ​ണ് വെ​ള്ള​ത്തി​ൽ വീ​ണ​ത്. നാ​ല് വീ​പ്പ​ക​ൾ ചേ​ർ​ത്ത് വ​ച്ച് അ​തി​നു മു​ക​ളി​ൽ പ്ലാ​റ്റ്ഫോം കെ​ട്ടി​യാ​ണ് ച​ങ്ങാ​ടം നി​ർ​മി​ച്ച​ത്.

തോ​ടി​ന്‍റെ ഒ​രു ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ​യും മ​റു​ക​ര പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റി​ന്‍റേ​തു​മാ​ണ്. ആ​ദ്യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്ത ച​ങ്ങാ​ടം, മ​റു​ക​ര​യി​ലെ​ത്തി. തു​ട​ർ​ന്ന് ഇ​വി​ടെ വ​ച്ച് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ച​ങ്ങാ​ടം ഉ​ദ്ഘാ​ട​നം ചെ​യ്ത് തി​രി​ച്ചു വ​രു​മ്പോ​ൾ കു​റ​ച്ച് നാ​ട്ടു​കാ​രും ച​ങ്ങാ​ട​ത്തി​ൽ ക​യ​റി.

എ​ന്നാ​ൽ അ​നു​വ​ദ​നീ​യ​മാ​യ​തി​ലും കൂ​ടു​ത​ൽ ആ​ളു​ക​ൾ ച​ങ്ങാ​ട​ത്തി​ൽ ക​യ​റി​യ​തോ​ടെ ബാ​ല​ൻ​സ് തെ​റ്റി ച​ങ്ങാ​ടം മ​റി​ഞ്ഞു. വെ​ള്ള​ത്തി​ൽ വീ​ണ​വ​ർ​ക്ക് നീ​ന്ത​ൽ അ​റി​യാ​വു​ന്ന​ത് കൊ​ണ്ട് കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ച്ചി​ല്ല.