ഏഴ് ബില്ലുകൾ രാഷ്ട്രപതിക്കു വിട്ട് ഗവർണർ
Tuesday, November 28, 2023 5:52 PM IST
തിരുവനന്തപുരം: നിയമസഭ പാസാക്കിയ ഏഴ് ബില്ലുകൾ രാഷ്ട്രപതിക്കു വിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബില്ലുകളിൽ ഒപ്പിടാൻ വൈകുന്നത് ചോദ്യം ചെയ്ത് കേരളം നൽകിയ ഹർജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കാനിരിക്കെയാണ് ഗവർണറുടെ നീക്കം.
ലോകായുക്ത ബിൽ, സർവകലാശാല നിയമ ഭേദഗതി ബിൽ (രണ്ടെണ്ണം), ചാൻസലർ ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ, സേര്‍ച് കമ്മിറ്റി എക്സ്പാൻഷൻ ബിൽ, സഹകരണ ബിൽ (മിൽമ) എന്നിവയാണ് ഗവർണർ രാഷ്ട്രപതിക്കു വിട്ടത്. ഒരു വർഷത്തോളമായി രാജ്ഭവൽ ഇരുന്ന എട്ട് ബില്ലുകളിൽ ഏഴ് ബില്ലുകളാണ് ഗവർണർ ഇന്ന് രാഷ്ട്രപതിയുടെ തീരുമാനത്തിനായി വിട്ടത്.
അതേസമയം പൊതുജന ആരോഗ്യ ബില്ലിനു ഗവർണർ അംഗീകാരം നൽകി. ബില്ലിൽ തീരുമാനമെടുക്കാൻ വൈകുന്ന ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് ചീഫ് സെക്രട്ടറിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും "എത്രയും വേഗം' എന്ന നിര്‍വചനത്തിന് സമയപരിധി നിശ്ചയിക്കണം എന്നുമാണ് കേരളത്തിന്റെ ആവശ്യം.