കൊ​ല്ലം: ഓ​യൂ­​രി​ല്‍ നാ­​ലം­​ഗ­​സം­​ഘം ത­​ട്ടി­​ക്കൊ​ണ്ടു­​പോ­​യ ആ​റ് വ​യ​സു​കാ​രി അ​ബി​ഗേ​ല്‍ സാ​റാ റെ​ജി­​യെ ക­​ണ്ടെ​ത്തി. കൊ​ല്ലം ആ​ശ്രാമം മൈ­​താ­​ന­​ത്തി­​ന് സ­​മീ­​പ­​ത്തു­​നി­​ന്നാ­​ണ് കു­​ട്ടി­​യെ ക­​ണ്ടെ­​ത്തി­​യ​ത്.

ആ­​ഗ്ര­​ഹി­​ക്കു​ന്ന മോ­​ച­​ന­​ദ്ര​വ്യം ല­​ഭി­​ക്കി­​ല്ലെ­​ന്ന് ബോ­​ധ്യ­​പ്പെ­​ട്ട­​തോ​ടെ കു­​ട്ടി­​യെ ഉ­​പേ­​ക്ഷി­​ച്ച് സം­​ഘം ക​ട­​ന്ന് ക­​ള­​ഞ്ഞ­​താ­​കാ­​മെ­​ന്നാ­​ണ് നി­​ഗ­​മ​നം. കു­​ട്ടി­​യു­​ടെ ആ­​രോ­​ഗ്യ​നി­​ല തൃ­​പ്­​തി­​ക­​ര­​മാ­​ണ്.

കോ­​ട­​തി­​യി​ല്‍ ഹാ­​ജ­​രാ​ക്കി­​യ ശേ­​ഷം കു­​ഞ്ഞി­​നെ ര­​ക്ഷി­​താ­​ക്ക​ള്‍­​ക്ക് കൈ­​മാ​റും. കാ­​ണാ­​താ­​യി 21 മ­​ണി­​ക്കൂ­​റി­​ന് ശേ­​ഷ­​മാ­​ണ് കു­​ട്ടി­​യെ ക­​ണ്ടെ­​ത്താ­​നാ­​യ​ത്.

തി­​ങ്ക­​ളാ​ഴ്ച വൈ­​കു­​ന്നേ­​രം നാ​ല­​ര­​യോ­​ടെ­ സ­​ഹോ​ദ­​ര­​നോടൊപ്പം ട്യൂ​ഷ­​ന് പോ­​കു­​മ്പോ­​ഴാ­​ണ് പെ​ണ്‍­​കു­​ട്ടി­​യെ ത­​ട്ടി­​ക്കൊ​ണ്ടു­​പോ­​യ​ത്. പി­​ന്നീ­​ട് ര­​ണ്ട് ത­​വ­​ണ കു­​ട്ടി­​യു­​ടെ അ­​മ്മ­​യു­​ടെ ഫോ­​ണി­​ലേ­​ക്ക് മോ​ച­​ന­​ദ്ര​വ്യം ആ­​വ­​ശ്യ­​പ്പെ­​ട്ട് ത­​ട്ടി­​ക്കൊ​ണ്ടു­​പോ­​കു­​ന്ന സം­​ഘ­​ത്തി­​ന്‍റേ​തെ­​ന്ന് ക­​രു​തി​യ ഫോ​ണ്‍ കോ­​ളു­​ക​ള്‍ എ­​ത്തി­​യി­​രു​ന്നു.

ആ­​ദ്യം അ­​ഞ്ച് ല­​ക്ഷ​വും പി­​ന്നീ­​ട് പ­​ത്ത് ല­​ക്ഷ​വു​മാ​ണ് സം​ഘം ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​ബി​ഗേ​ലി​നാ​യി പോ­​ലീ­​സ് സം​സ്ഥാ­​ന വ്യാ­​പ­​ക­​മാ­​യി തി­​ര­​ച്ചി​ല്‍ ഊ​ര്‍­​ജി­​ത­​മാ­​ക്കി­​യി­​രു​ന്നു.

അ­​ട­​ഞ്ഞു­​കി­​ട­​ക്കു­​ന്ന വീ­​ടു­​ക­​ളി​ലും വി­​ജ­​ന​മാ­​യ പ്ര­​ദേ­​ശ­​ങ്ങ­​ളി­​ലു­​മ​ട­​ക്കം നാ­​ട്ടു­​കാ​രും തി­​ര­​ച്ചി​ല്‍ ശ­​ക്ത­​മാ­​ക്കി­​യി­​രു​ന്നു. ഇതോടെ മറ്റ് വഴിയില്ലാതെ കുഞ്ഞിനെ തിരക്കുള്ള സ്ഥലത്ത് ഉപേക്ഷിച്ച് അജ്ഞാതസംഘം കടന്നുകളയുകയായിരുന്നെന്നാണ് വിവരം.