വർക്കലയിൽ പ്ലസ്ടൂ വിദ്യാർഥിയെ കാണാതായതായി പരാതി
Tuesday, November 28, 2023 12:54 PM IST
കൊല്ലം: വർക്കലയിൽ പ്ലസ്ടൂ വിദ്യാർഥിയെ കാണാതായതായി പരാതി. ചിലക്കൂർ ആലിയിറക്കം സ്വദേശി കൈലാസ് ഷാജി(18)യെയാണ് കാണാതായത്.
ശിവഗിരി സ്കൂളിൽ പ്ലസ്ടൂ വിദ്യാർഥിയായ കൈലാസ് തിങ്കളാഴ്ച സ്കൂളിലേയ്ക്ക് പോയതിന് ശേഷം മടങ്ങിയെത്തിയില്ലെന്നാണ് വീട്ടുകാർ പറയുന്നത്.
സുഖമില്ലെന്ന് പറയുകയും നേരത്തെ സ്കൂളിൽ നിന്നും പോയെന്നുമാണ് സ്കൂൾ അധികൃതർ വ്യക്തമാക്കുന്നത്. ഏറെ വൈകിയിട്ടും കൈലാസ് വീട്ടിൽ എത്താതെ വന്നതോടെ ബന്ധുക്കൾ വർക്കല പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.