കൊ​ല്ലം: ഓ​യൂ​രി​ൽ നി​ന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യ ആ​റു വ​യ​സു​കാ​രി​യെ ഉ​ട​ൻ ക​ണ്ടെ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പൂ​യ​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ കു​ത്തി​യി​രി​പ്പ് പ്ര​തി​ഷേ​ധം. സ്റ്റേ​ഷ​ന് മു​ന്നി​ൽ നി​ശ​ബ്ദ​രാ​യി കൈ​ക​ൾ കെ​ട്ടി​യാ​ണ് പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്.

കു​ഞ്ഞി​നെ എ​ത്ര​യും പെ​ട്ടെ​ന്ന് ക​ണ്ടെ​ത്ത​ണ​മെ​ന്നും അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​ഷേ​ധം ന​ട​ത്തു​ന്ന​ത്.

കൊ​ട്ടാ​ര​ക്ക​ര ഡി​വൈ​എ​സ്പി​യു​മാ​യി സം​സാ​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് സ്റ്റേ​ഷ​ന് മു​ന്നി​ൽ നി​ശ​ബ്ദ പ്ര​തി​ഷേ​ധം ഇ​വ​ർ ന​ട​ത്തു​ന്ന​ത്.

ക്ര​മ​സ​മാ​ധ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി എം.​ആ​ർ.​അ​ജി​ത് കു​മാ​ർ അ​ട​ക്ക​മു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ​ല്ലാം പൂ​യ​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് ക്യാം​പ് ചെ​യ്യു​ന്ന​ത്. ഇ​വി​ടെ​യാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തു​ന്ന​ത്.