ഉ​ത്ത​ര​കാ​ശി: സി​ൽ​ക്യാ​ര തു​ര​ങ്ക​ത്തി​ൽ കു​ടു​ങ്ങി​കി​ട​ക്കു​ന്ന 41 തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷി​ക്കാ​നു​ള്ള ദൗ​ത്യം തു​ട​രു​ന്നു. മാ​നു​വ​ൽ ഡ്രി​ല്ലിം​ഗ് തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ ഒ​ന്ന​ര മീ​റ്റ​ർ പി​ന്നി​ട്ടു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ര​ക്ഷാ​ദൗ​ത്യം ഇ​ന്ന് പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​ങ്ങ​ളാ​ണ് സം​ഘം ന​ട​ത്തു​ന്ന​ത്.

വ​ന മേ​ഖ​ല​യി​ൽ നി​ന്ന് ലം​ബ​മാ​യി കു​ഴി​ക്കു​ന്ന​തും തു​ട​രു​ക​യാ​ണ്. ഇ​വി​ടെ 40 മീ​റ്റ​റോ​ളം കു​ഴി​ക്കാ​ൻ ആ​യെ​ന്നാ​ണ് സൂ​ച​ന. ഓ​ഗ​ര്‍ ഡ്രി​ല്ലി​ന്‍റെ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ച​തോ​ടെ​യാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി​മു​ത​ൽ മാ​നു​വ​ല്‍ ഡ്രി​ല്ലിം​ഗ് ആ​രം​ഭി​ച്ച​ത്.

പൈ​പ്പി​ൽ കു​ടു​ങ്ങി​യി​രു​ന്ന ഓ​ഗ​ർ യ​ന്ത്ര​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ൾ പൂ​ർ​ണ​മാ​യും നീ​ക്കി. പൈ​പ്പി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ ക​യ​റി​യാ​യി​രി​ക്കും തു​ര​ക്ക​ല്‍ തു​ട​ങ്ങു​ക. അ​തേ​സ​മ​യം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഡോ. ​കെ.​പി. മി​ശ്ര അ​ട​ക്ക​മു​ള്ള ഉ​ന്ന​ത​ത​ല​സം​ഘം സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​ദൗ​ത്യം വി​ല​യി​രു​ത്തു​ന്നു​ണ്ട്.