മന്ത്രിസഭായോഗം അബ്ദുറഹിമാന്റെ വസതിയിൽ; കുഞ്ഞിന്റെ തിരോധാനം ചർച്ചയാകും
Tuesday, November 28, 2023 10:02 AM IST
മലപ്പുറം: സംസ്ഥാന മന്ത്രിസഭായോഗം തിരൂരിൽ തുടങ്ങി. മന്ത്രി വി. അബ്ദുറഹിമാന്റെ വസതിയിലാണ് യോഗം ചേരുന്നത്. ഓയൂരിൽ നിന്നും തട്ടിക്കൊണ്ടുപോയ ആറു വയസുകാരിയുടെ തിരോധാനം യോഗത്തിൽ ചർച്ചയാകുമെന്നാണ് സൂചന.
അന്വേഷണം ഊർജിതമാക്കാൻ മുഖ്യമന്ത്രി ഡിജിപിയെ നേരിട്ട് വിളിച്ച് നിർദേശം നൽകിയിരുന്നു. കുസാറ്റ് ദുരന്തവും മന്ത്രിസഭ യോഗം ചർച്ച ചെയ്യും. നവകേരളസദസുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരുമുള്ളത്.
അതേസമയം തട്ടിക്കൊണ്ടുപോയ അബിഗേലിനായി സംസ്ഥാന വ്യാപകമായി ഊർജിത പരിശോധനയാണ് പോലീസ് നടത്തുന്നത്.
സമീപ ജില്ലകളില്‍നിന്ന് അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ രാവിലെ പൂയപ്പള്ളിയില്‍ എത്തിയിട്ടുണ്ട്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്.
തിരുവനന്തപുരം റേഞ്ച് ഐജി ഉള്‍പ്പടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പൂയപ്പള്ളി സ്റ്റേഷനില്‍ ക്യാമ്പ് ചെയ്ത് അന്വേഷണ പുരോഗതി വിലയിരുത്തുന്നുണ്ട്. പ്രധാനപ്പെട്ട പല ദൃശ്യങ്ങളും വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.